ഒരു കൊല്ലത്തെ വിള മുന്‍കൂറായി വില്‍ക്കുന്ന പതിവുണ്ട്.വാങ്ങുന്നവന് എത്ര ലഭിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല.ലാഭമോ നഷ്ടമോ സംഭവിക്കാം. ഇങ്ങനെ പാട്ടത്തിന് നല്‍കുകയും എടുക്കുകയും ചെയ്യുന്നതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

ഇപി അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. വാങ്ങുന്നവന് എത്ര ലഭിക്കുമെന്നതിനെ കുറിച്ച് ഒരറിവുമില്ലാതെ നടത്തുന്ന കച്ചവടങ്ങള്‍ അനുവദനീയമല്ല. ചോദ്യത്തില്‍ പറഞ്ഞ ഇല്ലാത്ത വിള എത്രയെന്നറിയാതെ വില്‍കുന്നതും വാങ്ങുന്നതും അനുവദനീയമല്ല. എന്നാല്‍ വിളകളുണ്ടാവുന്നതിന് മുമ്പ് കച്ചവടത്തിന് ധാരണയിലെത്തുകയും വിളവെടുപ്പിന് ശേഷം കച്ചവടം നടക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ട്. ഇതിനു വിരോധമില്ല. എന്നാല്‍ ഇസ്‍ലാം അംഗീകരിച്ച കച്ചവട രീതിയാണ് സലം കച്ചവടം. അഥവാ സാധനങ്ങള്‍ കാണാതെ കച്ചവടം ചെയ്യുന്ന രീതിയാണിത്. ഈ സമയത്ത് കച്ചവടം നടത്തപ്പെടുന്ന സാധനങ്ങള്‍ ഉണ്ടാവണമെന്നില്ല. ഏത് മാസമാണ് സാധനം ഏല്‍പിക്കുകയെന്ന് തീരുമാനിക്കണം. മാത്രമല്ല ഏത് തരത്തിലുള്ള വസ്തുവാണെന്നും അതിന്റെ അളവ് അല്ലെങ്കില്‍ തൂക്കം അല്ലെങ്കില്‍ എണ്ണം എത്ര എന്നും അറിയേണ്ടതുണ്ട്. ഉദാഹരണമായി ഒരു മാടിനെയാണ് സലം കച്ചവടം മുഖേന വില്‍ക്കുന്നതെങ്കില്‍ ആണോ പെണ്ണോ എന്നും വയസ്സും തൂക്കവും നിറവും ഇനവും അറിയേണ്ടതുണ്ട്. പഴമാണ് വില്‍കുന്നതെങ്കില്‍ അതിന്റെ വലിപ്പ ചെറുപ്പവും ഇനവും നിറവും അളവും പഴയതോ പുതിയതോ എന്നും അറിയണം. നെല്ല് പോലോത്ത രണ്ട് തോലുകളുള്ള വസ്തുക്കളില്‍ അതിന്റെ തോല് കളഞ്ഞതിനു ശേഷം മാത്രമേ സലം കച്ചവടം അനുവദനീയമാവൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ  

ASK YOUR QUESTION

Voting Poll

Get Newsletter