വിഷയം: ‍ ബാങ്ക് പലിശ

ബാങ്ക് പലിശയായി ലഭിച്ച പണം അമുസ്‌ലിംകൾക്കോ അല്ലെങ്കിൽ പലിശക്കടം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കോ അവരുടെ കടം വീട്ടാനായി നൽകാൻ അനുവാദമുണ്ടോ?

ചോദ്യകർത്താവ്

Imthiyas Kv

Jun 11, 2026

CODE :Fin16328

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇസ്‌ലാമിൽ പലിശ വാങ്ങുന്നതും കൊടുക്കുന്നതും കർശനമായി നിരോധിക്കപ്പെട്ട  കാര്യമാണ്. (പലിശയുമായി ബന്ധപ്പട്ട കാര്യങ്ങൾ മനസ്സിലാക്കാൻ ഇവിട വായിക്കുക).എന്നാൽ, ബാങ്ക് അക്കൗണ്ടുകളിൽ നിർബന്ധിതമായി വന്നുചേരുന്ന പലിശപ്പണം  സ്വന്തം ആവശ്യങ്ങൾക്കോ കുടുംബത്തിനോ ഉപയോഗിക്കാതെ ധനശുദ്ധീകരണ ഉദ്ദേശ്യത്തോടെ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. ഈ പണം ബാങ്കിൽ ഉപേക്ഷിച്ചാൽ അവരത് മറ്റ് പലിശയിടപാടുകൾക്ക് ഉപയോഗിക്കും എന്നതിനാൽ, പുണ്യപ്രതീക്ഷയില്ലാതെ മുസ്‌ലിം ദരിദ്രർക്കോ മുസ്‌ലിം പൊതുജനനന്മയ്ക്കോ ആണ് പ്രഥമ മുൻഗണന നൽകേണ്ടത്. മാനുഷിക പരിഗണനയോടെ അമുസ്‌ലിംകൾക്ക് സഹായം നൽകുന്നത് നല്ലതാണെങ്കിലും, പലിശപ്പണം ഒഴിവാക്കുന്ന കാര്യത്തിൽ മുസ്‌ലിംകൾക്കാണ് ആദ്യ മുൻഗണന.

പലിശയിടപാടുകൾ നിഷിദ്ധമായതിനാൽ, സ്വന്തം ഇഷ്ടപ്രകാരം പലിശക്കടത്തിൽ പോയി കുടുങ്ങിയവരെ സഹായിക്കേണ്ട ബാധ്യത പൊതുവിലില്ലാത്തതുകൊണ്ട് അങ്ങനെയുള്ളവർക്ക് സാധാരണഗതിയിൽ ഈ പണം കൊടുക്കരുത്. എന്നാൽ, ചികിത്സയോ കടുത്ത ദാരിദ്ര്യമോ പോലുള്ള തികച്ചും നിർബന്ധിതമായ സാഹചര്യങ്ങളിൽ പെട്ട് പലിശക്കടത്തിലായവരാണെങ്കിൽ, അവരുടെ അവസ്ഥ പരിഗണിച്ച് ഈ പണം നൽകി സഹായിക്കുന്നതിൽ തെറ്റില്ല. ഏതുതരത്തിൽ ഒഴിവാക്കുമ്പോഴും ഹറാമായ പണം കൈവശം വെക്കാതെ അക്കൗണ്ട് ശുദ്ധീകരിക്കുന്നു എന്ന നിയ്യത്ത് മാത്രമായിരിക്കണം ഇതിന് പിന്നിൽ.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter