അമുസ്ലിം സലാം ചെല്ലിയാല്‍ എങ്ങനെയാണ് മടക്കേണ്ടത്

ചോദ്യകർത്താവ്

abdul hakkeem cheleri

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിശ്വാസികളോട് അഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതേക്കാള്‍ നല്ലത് കൊണ്ട് തിരിച്ച് അഭിവാദ്യമര്‍പ്പിക്കാനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. (സൂറത്തുനിസാഅ്-86). ഇതിന്റെ അടിസ്ഥാനത്തില്‍ അവിശ്വാസികള്‍ അര്‍പ്പിക്കുന്ന അഭിവാദ്യത്തിനും നല്ല പ്രത്യഭിവാദ്യം നല്‍കണമെന്ന് പല പണ്ഡിതരും പറയുന്നു. എന്നാല്‍, അസ്ലലാം അലാമനിത്തബഅല്‍ഹുദാ (സന്മാര്‍ഗ്ഗം പിന്തുടര്‍ന്നവര്‍ക്കാണ് രക്ഷ) എന്ന് തിരിച്ചുപറയണമെന്നാണ് പറയേണ്ടത് എന്ന് മറ്റു പലപണ്ഡിതരും പറയുന്നുണ്ട്. അതേ സമയം, പ്രവാചകരുടെ കാലത്ത് തീവ്രജൂതവിശ്വാസികളായ പലരും, പരിഹസിച്ചുകൊണ്ട് അസ്സാമുഅലൈകും (നിങ്ങള്‍ക്ക് പെട്ടെന്നുള്ള മരണമുണ്ടാവട്ടെ) എന്ന് ആശംസിക്കാറുണ്ടായിരുന്നു. അതിന് പ്രത്യുത്തരമായി വഅലൈകും (താങ്കള്‍ക്കും അത് തന്നെയുണ്ടാവട്ടെ) എന്ന് പറയണമെന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണാം. അവര്‍ പറഞ്ഞത് എന്താണെന്ന് സംശയമുണ്ടാവുമ്പോഴും വഅലൈകും എന്ന് മടക്കേണ്ടതാണ്. സലാം ചൊല്ലിയാല്‍ മടക്കല്‍ നിര്‍ബന്ധമാണെന്ന നിയമം വിശ്വാസികളല്ലാത്തവര്‍ ചൊല്ലുന്നിടത്ത് ബാധകമല്ലെന്നാണ് പണ്ഡിതാഭിപ്രായം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter