വിഷയം: തറാവീഹ്
തറവീഹിൽ ഓരോ രണ്ട് റകാതുകളിലും വജ്ജഹ്ത് ഓതേണ്ടതുണ്ടോ ? അത് പോലെ അത്തഹിയ്യാത്, സ്വലാത്ത്, ദുആ.. ഇവ മുഴുവനും ഓതണമോ ?
ചോദ്യകർത്താവ്
Fathima
Feb 21, 2026
CODE :Pra16106
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
തറാവീഹ് നിസ്കാരത്തിൽ ഓരോ രണ്ട് റകഅത്തിലും നാം സാധാരണ നിസ്കരിക്കുന്നത് പോലെത്തന്നെയാണ് ചെയ്യേണ്ടത്. ഓരോ രണ്ട് റകഅത്ത് തുടങ്ങുമ്പോഴും 'വജ്ജഹ്തു' വോ അതിന് പകരം മറ്റു വല്ല വാരിദായ (ഹദീസിൽ വന്ന) പ്രാരംഭ പ്രാർത്ഥനയോ (سحبانك اللهم وبحمدك പോലെ) ഓതുന്നത് സുന്നത്താണ്. അത്തഹിയ്യാതും സ്വലാതും ദുആയം സാധാ നിസ്കാരം പോലെ തന്നെ മുഴുവനും ഓതൽ സുന്നതുണ്ട്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


