വിഷയം: തസ്
തസ്ബീഹ് നിസ്കാരം രാത്രിയിലും പകലിലും നിസ്കരിക്കാൻ പറ്റുമോ ?
ചോദ്യകർത്താവ്
അസൈനാർ
Feb 23, 2026
CODE :Pra16114
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
തസ്ബീഹ് നിസ്കാരം പകൽ സമയത്തും രാത്രി സമയത്തും നിർവഹിക്കാവുന്നതാണ്. പകലിൽ നിസ്കരിക്കുകയാണെങ്കിൽ നാല് റകഅതുകൾ ഒരുമിച്ച് ഒരു സലാം കൊണ്ട് (അതായത് രണ്ടാം റകഅത്തിൽ അത്തഹിയ്യാത്തിന് ഇരുന്ന് എഴുന്നേറ്റ് നാലാം റകഅത്തിൽ സലാം വീട്ടി) നിസ്കരിക്കുന്നതാണ് ഉത്തമം. രാത്രി നിസ്കരിക്കികയാണെങ്കിൽ ഈരണ്ട് റകഅത്ത് വീതം രണ്ട് സലാം കൊണ്ട് നിസ്കരിക്കുന്നതാണ് ഉത്തമം. തസ്ബീഹ് നിസ്കാരത്തിന്‍റെ രൂപം അറിയുവാൻ ഇിവടെ ക്ലിക്ക് ചെയ്യുക
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


