വിഷയം: ഇമാമും മഅ്മൂമും
ഇമാമിനോടൊപ്പം ഫാതിഹ തുടങ്ങുകയും ഇമാമിന്‍റെ കൂടെ ഫാതിഹ പൂർത്തീകരിക്കാൻ സാധിച്ചതുമില്ല. അപ്പോൾ എന്‍റെ ഫാതിഹക്കിടയിൽ വെച്ച് ഇമാമിന്‍റെ ഫാതിഹക്ക് ആമീൻ പറയാൻ പറ്റുമോ ?
ചോദ്യകർത്താവ്
ഖാലിദ് കെ
Feb 25, 2026
CODE :Oth16121
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പൊതുവെ, ഇമാമിന്‍റെ ഫാതിഹക്ക് ശഷമാണ് മഅ്മൂം ഫാതിഹ ഓതേണ്ടത്. ഇമാമിന്‍റെ ഫാതിഹ ശ്രദ്ധിച്ചു കേൾക്കുകയും വേണം. എന്നാൽ ഇമാമിന്‍റെ കൂടെ ഫാതിഹ ഓതാൻ തുടങ്ങുകയും ഇമാമിന്‍റെ കൂടെ തന്നെ ഫാതിഹ പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ മഅ്മൂമിന് ഫാതിഹക്കിടയിൽ ആമീൻ പറയാവുന്നതാണ് (പറയൽ സുന്നതുമുണ്ട്). അനന്തരം തനിക്ക് ബാക്കിയുള്ള ഫാതിഹ ഭാഗം ഓതി തീർക്കുകയും വേണം. പുനരാരംഭിക്കേണ്ടതില്ല (ഫത്ഹുൽ മുഈൻ)
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


