വിഷയം: Kuli
സ്വപ്ന സ്ഖലനം ഉണ്ടായാല്‍ കുളിക്കൽ നിര്‍ബന്ധമാണോ ?
ചോദ്യകർത്താവ്
Fathima
Feb 27, 2026
CODE :Fat16134
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
അതെ, സ്വപ്നസ്ഖലനം ഉണ്ടാവുകയും ഉണർന്നു നോക്കുമ്പോൾ ശുക്ലത്തിന്‍റെ നനവ് പുറത്ത് കാണുകവും ചെയ്താൽ കുളിക്കൽ നിർബന്ധമാണ്. സ്വപ്നം കണ്ടതായി ഒരാൾക്ക് ഓർമ്മയില്ലെങ്കിലും നനവ് കണ്ടാൽ കുളിക്കുക തന്നെ വേണം. ഇനി, ഒരാൾ സ്വപ്നം കണ്ടതായി ഓർക്കുന്നുമുണ്ട്, എന്നാൽ ഉണർന്നു നോക്കുമ്പോൾ വസ്ത്രത്തിലോ ശരീരത്തിലോ നനവ് കാണുന്നുമില്ല എങ്കിൽ കുളി നിർബന്ധവുമില്ല.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


