വിഷയം: ‍ സുജൂദ്

നാല് റക്അത്തുള്ള ഒരു നിസ്കാരത്തിൽ, താൻ നാലാണോ അഞ്ചാണോ നിസ്കരിച്ചത് എന്ന് ഒരാൾക്ക് സംശയമുണ്ടായി. സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതായിരുന്നുവെങ്കിലും അയാൾക്കത് ചെയ്യാൻ മറന്നുപോയി. എങ്കിൽ ആ നിസ്കാരം മടക്കി നിർവ്വഹിക്കൽ നിർബന്ധമാണോ? വ്യക്തമാക്കാമോ?

ചോദ്യകർത്താവ്

Thwalha

May 16, 2026

CODE :Pra16284

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിസ്കാരത്തിൽ റക്അത്തുകളുടെ എണ്ണത്തിൽ സംശയം വന്നാൽ എപ്പോഴും കുറഞ്ഞ എണ്ണം (ഇവിടെ 4 റക്അത്ത്) ഉറപ്പായി എടുക്കുകയും, ബാക്കി പൂർത്തിയാക്കി സഹ്‌വിന്റെ സുജൂദ് ചെയ്യുകയുമാണ് വേണ്ടത്. സഹ്‌വിന്റെ സുജൂദ് എന്നത് ഒരു സുന്നത്തായ കാര്യമാണ്. ആയതിനാൽ സുജൂദ് ചെയ്യാൻ മറന്നാൽ നിസ്കരാം മടക്കേണ്ടതില്ല. 

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter