അസ്സലാമു അലൈകും വുളു ചെയ്യുന്ന അവയവത്തിൽ മുറിവ് വന്നു കെട്ടിയിരിക്കുന്നു . അതിനാൽ തയമ്മും ചെയ്യേണ്ടതുണ്ട്. എന്നാൽ ജോലിക്കിടയിലോ മറ്റോ തയമ്മുമിനുള്ള പൊടി കയ്യിൽ കരുതാൻ മറക്കുകയോ അല്ലെങ്കിൽ ആ സമയത്ത് എന്തെങ്കിലും തടസ്സമോ ഉണ്ടങ്കിൽ നമുക്ക് മദ്ഹബ് മാറ്റിപിടിക്കാൻ പറ്റുമോ? ഹനഫീ മദ്ഹബിലും മാലികി മദ്ഹബിലുമൊക്കെ മരത്തിലോ ചുമരിന്റെ ഒക്കെ അടിച്ച് തയമ്മും ചെയ്യാമെന്ന് കേട്ടിട്ടുണ്ട് ഇത് നമുക്കും സ്വീകരിച്ച കൂടെ...........?

ചോദ്യകർത്താവ്

ASHIQUE TK

May 10, 2019

CODE :Fiq9267

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മദ്ഹബ് മാറുന്നതിന് വിരോധമില്ല. എന്നാല്‍ ഒരു മദ്ഹബില്‍ നിന്ന് മറ്റൊരു മദ്ഹബിലേക്ക് മാറണമെങ്കില്‍ വ്യക്തമായ കാരണം വേണം. ഒരു രീതിയിലും നിലവിലെ മദ്ഹബ് അനുസരിച്ച് ആ കര്‍മ്മം ചെയ്യാന്‍ സാധിക്കാതിക്കുകകയും സമയം പരിമിതമായത് കൊണ്ട് ഖളാഅ് ആകാന്‍ വരേ സാധ്യതയുണ്ട് തുടങ്ങിയ ഘട്ടങ്ങളില്‍ അനിവാര്യമെങ്കില്‍ മാത്രം മദ്ഹബ് മാറാം, അല്ലാതെ ആ വിഷയത്തിലോ അത്തരം ചില വിഷയങ്ങളിലോ മറ്റൊരു മദ്ഹബ് അനുസരിച്ച് ചെയ്യല്‍ നിലവിലെ മദ്ഹബ് അനുസരിച്ച് ചെയ്യുന്നതിനേക്കാള്‍ എളുപ്പവും പ്രയാസ രഹിതവുമാണ് എന്ന കാരണത്താല്‍ ആ എളുപ്പം ഉദ്ദേശിച്ചു കൊണ്ട് മദ്ഹബ് മാറാന്‍ പാടില്ല. ഇപ്രകാരം ചെയ്യല്‍ നാല് മദ്ഹബ് അനുസരിച്ചും ഹറാമാണ് (തുഹ്ഫ, അല്‍ ഉഖൂദുദ്ദുര്‍രിയ്യഃ, ഫത്ഹുല്‍ അലിയ്യില്‍ മാലികീ, ശറഹുല്‍ കൌകബില്‍ മുനീര്‍) .  അങ്ങനെ ചെയ്താല്‍ അയാള്‍ ഫാസിഖാകും (തുഹ്ഫ). അങ്ങനെ ചെയ്താല്‍ അയാളുില്‍ നിന്ന് തഖ് വ ഊരപ്പെടും (അല്‍ മുവാഫഖാത്ത്). അത് കൊണ്ട് ഒരു ശാഫിഈ മദ്ഹബുകാരന്‍ ശുദ്ധമായ മണ്ണ് ഉപോയോഗിച്ചു തന്നെ തയമ്മും ചെയ്യുകയും അതിനായി മണ്ണ് സൂക്ഷിക്കുകയും ചെയ്യാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ മണ്ണ് കയ്യില്‍ കരുതിയില്ലെങ്കിലും കുഴപ്പമില്ല ചുമരിലടിച്ച് തയമ്മും ചെയ്യാന്‍ ഹനഫീ, മാലികീ മദ്ഹബുളുണ്ടല്ലോ എന്ന ചിന്ത പാടില്ല.. എന്നാല്‍ നേരത്തേ പറഞ്ഞത് പോലെ ഒരു നിലക്കും അങ്ങനെ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത ഘട്ടമാണെങ്കില്‍ മാലികീ മദ്ഹബോ ഹനഫീ മദ്ഹബോ അനുസരിച്ച് തയമ്മുമിന്റെ ശര്‍ത്വുകളും ഫര്‍ളുകളും ബാത്വിലാകുന്ന കാര്യങ്ങളും യഥാവിധ് പഠിച്ച് അതനുസരിച്ച് തയമ്മും ചെയ്യാവുന്നതാണ്. അല്ലാതെ തയമ്മുമില്‍ ചുമരിലോ മരത്തിലോ അടി മാത്രം ഹനഫീ മദ്ഹബ് അനുസരിച്ചും ബാക്കി കാര്യങ്ങളൊക്കെ ശാഫിഈ മദ്ഹബ് അനുസരിച്ചും ചെയ്താല്‍ തയമ്മും ശരിയാകില്ല. തയമ്മും പൂര്‍ണ്ണമായും ഏതെങ്കിലും ഒരു മദ്ഹബ് അനുസരിച്ച് തന്നെ ചെയ്യണം. (ഫതാവല്‍ കുബ്റാ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter