കീഴ് വായു പുറപ്പെട്ടാൽ വുളൂ മുറിയുമല്ലോ.. ഇക്കാര്യത്തിൽ വസ്വാസ് സംഭവിക്കുന്നു.... കീഴ് വായുവിനെ സംബന്ധിച്ച് ഫിഖ്ഹിൽ എങ്ങനെയാണ് വിവരിച്ചത്.. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു .
ചോദ്യകർത്താവ്
Ubi kasargod
May 25, 2019
CODE :Fiq9291
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇക്കാര്യത്തില്‍ സംശയത്തിനോ വസ്വാസിനോ സ്ഥാനമില്ല. പുറപ്പെടുന്ന ശബ്ദം കൊണ്ടോ കാറ്റ് അനുഭവപ്പെടല്‍ കൊണ്ടോ വാസന കൊണ്ടോ മറ്റോ ഒക്കെ പുറപ്പെട്ടുവെന്ന് ഉറപ്പായാലേ വുളൂഅ് മുറിയുകയുള്ളൂ.( ബുഖാരി, മുസ്ലിം,, തുഹ്ഫ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    