എനിക്ക് എപ്പോഴും തുടർച്ചയായി മദിയ്യ പുറപ്പെട്ടുകൊണ്ടിരിക്കും' എനിക്ക് നിത്യ അശുദ്ധിയുടെ മക്കല ബാധകമാണോ. ഓരോ ഫർള് നിസ്ക്കാരത്തിനും ശുദ്ധി വരുത്തേണ്ടതുണ്ടോ അല്ലെങ്കിൽ ഒരു വക്കിന് ശുദ്ധികരിച്ചുപഞ്ഞി വച്ചുകെട്ടുകയും അടുത്ത ഫർള സമയത്ത് വുളു ചെയ്താൽ മാത്രം മതിയോ.മറ്റു മദ്ഹബ് വീക്ഷണങ്ങൾ അറിയാൻ ആഗ്രഹമുണ്ട്
ചോദ്യകർത്താവ്
Akhila
May 29, 2019
CODE :Fiq9297
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
തുടര്‍ച്ചയായി ഇടക്കിടക്ക് മദ് യ് സ്രവിക്കുന്നുണ്ടെങ്കില്‍ അതിന് നിത്യ അശുദ്ധിയുടെ വിധി തന്നെയാണ് നാല് മദ്ഹബുകളിലുമുള്ളത്. ശാഫിഈ മദ്ഹബനുസരിച്ച് ഓരോ വഖ്തിനും സമയം ആയതിന് ശേഷം ശുദ്ധിയാക്കി വച്ചു കെട്ടി വുളൂഅ് ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഫര്‍ള് നിസ്കരിക്കാവൂ. ഈ വുളൂഅ് കൊണ്ട് സുന്നത്ത് എത്രയും നിസ്കരിക്കാമെങ്കിലും അദാആയാലും ഖളാആയാലും ഒരു ഫര്‍ള് മാത്രമേ നിസ്കരിക്കാന്‍ പറ്റുകയുള്ളൂ. ഹനഫീ, ഹമ്പലീ മദ്ഹബുകളില്‍ ഇങ്ങനെ ഉണ്ടാക്കിയ വുളൂഅ് കൊണ്ട് ഒരു അദാആയ ഫര്‍ള് മാത്രമേ നിസ്കാരിക്കാന്‍ പറ്റുൂവെങ്കിലും ആ വഖ്ത് കഴിയും വരേ ഖളാആയ ഫര്‍ളുകള്‍ എത്ര ഉണ്ടെങ്കിലും അവ ഖളാഅ് വീട്ടി നിസ്കരിക്കാം. വഖ്ത് കഴിയുന്നതോടെ ഈ വുളൂഅ് സ്വമേധയാ ബാത്വിലാകുകയും ചെയ്യും. മാലികീ മദ്ഹബില്‍ നിത്യ അശുദ്ധിക്കാരന് വുളൂഅ് എടുക്കാന്‍ സമയം ആകല്‍ ശര്‍ത്വില്ല. അതു പോലെ ഒരിക്കല്‍ ഈ രീതിയില്‍ വച്ചു കെട്ടി വുളൂഅ് എടുത്താല്‍ ആ വുളൂഅ് നിത്യ അശുദ്ധിയല്ലാത്ത മറ്റുു കാരണങ്ങള്‍ കൊണ്ട് മുറിയുന്നത് വരേ എത്ര ഫര്‍ളും നിസ്കരിക്കാം. (ശറഹുല്‍ മുഹദ്ദബ്, ഇസ്തിദ്കാര്‍, മുന്‍തഖാ, മുഗ്നി ഇബ്നു ഖുദാമ, ഹാശിയത്തുദ്ദുസൂഖീ, തംഹീദ്). എന്നാല്‍ നിത്യ അശുദ്ധിയുടെ നിര്‍വ്വചനവുമായും കാലയളവുമായും വുളൂഉമായും വുളൂഅ് മുറിയലുമായും ബന്ധപ്പെട്ട പല കാര്യങ്ങളിലും ഈ നാല് മദ്ഹബുകള്‍ക്കുമിടയില്‍ ചില വ്യത്യാസങ്ങളുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം മറ്റൊരു മദ്ഹബിലേക്ക് മാറുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചുരുക്കി മനസ്സിലാക്കാന്‍ FATWA CODE: Fiq9267 എന്ന ഭാഗം ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.