നിസ്കാര ശേഷം ദുആ ചെയ്യുന്നതിനു സാദുവായ വല്ല ഹദീസുമുണ്ടോ

ചോദ്യകർത്താവ്

അനീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം ബുഖാരി (റ) തന്‍റെ സ്വഹീഹില്‍ നിസ്കാര ശേഷമുള്ള ദുആ എന്ന ഒരു തലവാചകം തന്നെ കൊടുത്തിട്ടുണ്ട്. ഇമാം ബുഖാരി റിപോര്‍ട്ട ചെയ്ത ഒരു ഹദീസ് കാണുക

عن سعد بن أبي وقاص رضي الله عنه قال : كان النبي صلى الله عليه وسلم يقول دبر كل صلاة : (اللهم إني أعوذ بك من البخل ، وأعوذ بك من الجبن ، وأعوذ بك من أن أُرد إلى أرذل العمر ، وأعوذ بك من فتنة الدنيا ، ومن عذاب القبر) . 

(നബി (സ) എല്ലാ നിസ്കാര ശേഷവും ഇങ്ങനെ ദുആ ചെയ്യാറുണ്ടായിരുന്നു - അല്ലാഹുമ്മ ഇന്നീ അഊദുബിക......) وروى الترمذي (3499) عَنْ أَبِي أُمَامَةَ رضي الله عنه قَالَ : قِيلَ : يَا رَسُولَ اللَّهِ أَيُّ الدُّعَاءِ أَسْمَعُ ؟ قَالَ : ( جَوْفَ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ )

തിര്‍മുദി റിപോര്‍ട്ട് ചെയ്യുന്നു. (ഒരാള്‍ റസൂല്‍ (സ)യോട് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ള ദുആ ഏതാണ് എന്നു ചോദിച്ചു. റസൂല്‍ (സ) പറഞ്ഞു. - രാത്രിയുടെ അവസാന ഭാഗത്തും ഫര്‍ളു നിസ്കാരങ്ങള്‍ക്കു പിറകെയും)

മുആദ് (റ) വിനോട് നബി (സ) ഇങ്ങനെ പറഞ്ഞതായി അബൂദാവൂദ്, നസാഈ എന്നവര്‍ റിപോര്‍ട്ടു ചെയ്യുന്നു

" يا معاذ إني والله لأحبك فلا تدع دبر كل صلاة أن تقول: "اللهم أعني على ذكرك وشكرك وحسن عبادتك".

(മുആദേ, അല്ലാഹുവാണേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എല്ലാ നിസ്കാര ശേഷവും ഇങ്ങനെ പറയുന്നത് ഉപേക്ഷിക്കരുത് അല്ലാഹുമ്മ അഇന്നീ അലാ....)

എല്ലാ നിസ്കാര ശേഷവും അല്ലാഹുമ്മ റബ്ബനാ വ റബ്ബ കുല്ലി ശൈഅ് എന്ന് നബി(സ) ദുആ ചെയ്യുന്നതായി ഞാന്‍ കേട്ടുവെന്നു സൈദ് ബ്നു അര്‍ഖം പറഞ്ഞതായി അബൂ ദാവൂദ്, നസാഈ എന്നിവര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

നബി(സ) നിസ്കാരത്തില്‍ നിന്നു വിരമിച്ചാല്‍ (അല്ലാഹുമ്മ അസ്വ് ലിഹ് ലീ...) എന്ന ദുആ പറയാറുണ്ടായിരുന്നെന്ന് നസാഈ റിപോര്‍ട്ടു ചെയ്യുന്നു.

ഈ ഹദീസുകളെല്ലാം വഹ്ഹാബി പണ്ഡിതനായ അല്ബാനി പോലും സ്വഹീഹാണെന്നു അംഗീകരിച്ചവയാണ്.

എന്നാല്‍ നിസ്കാര ശേഷമുള്ള ദുആയെ നിരാകരിച്ച ഇബ്നു തീമിയ, ഇബ്നു ബാസ്, ഇബ്നു ഉസൈമിന് തുടങ്ങിയവര്‍ ഈ ഹദീസുകളിലെ ദുബുറ എന്ന വാക്കിനെ നിസ്കാരത്തില്‍ സലാമിനു മുമ്പുള്ള ദുആയെയാണ് ഉദ്ദേശിക്കുന്നതെന്ന് ന്യായീകരിക്കുയാണുണ്ടായത്.  പക്ഷേ, നബി(സ) നിസ്കാരത്തില്‍ നിന്നു വിരമിച്ചാല്‍ എന്ന പദം വ്യക്തമായി അത് സലാമിനു ശേഷമാണെന്ന് അറിയിക്കുന്നുണ്ട്.

അതു പോലെ നിസ്കാര ശേഷം സുബ്ഹാനല്ലാഹ് - 33, അല്‍ഹംദുലില്ലാഹ്-33, അല്ലാഹു അക്ബര്‍-33 എന്നിവ ചൊല്ലാന്‍ കല്‍പിക്കുന്ന ഹദീസിലും ദുബുറ എന്ന പദം തന്നെയാണ് ഉപയോഗിച്ചത്.  ആയതുല്‍ കുര്‍സിയ്യ, ഇഖ്ലാസ്, മുഅവ്വദതൈനി തുടങ്ങിയ ഓതാന്‍ കല്‍പിക്കുന്ന ഹദീസുകളിലും ദുബുറ എന്ന പദം തന്നെയാണ് ഉപയോഗിച്ചത്. ഇവിടെ ഇതു കൊണ്ടുദ്ദേശിക്കുന്നത് നിസ്കാര ശേഷമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അതിനാല്‍ മറ്റൊരു നിലക്കു അര്‍ത്ഥ വ്യത്യാസം അറിയിക്കുന്ന വ്യക്തമായ സൂചനകളോ തെളിവുകളോ ഇല്ലാത്തിടത്തോളം ദുആകളുടെ കാര്യത്തിലും നിസ്കാര ശേഷം എന്നു തന്നെ അര്‍ത്ഥം കൊടുക്കണം. പ്രത്യേകിച്ചു മറ്റു ഹദീസുകളില്‍ നിസ്കാര ശേഷമെന്ന വ്യക്തമായ സൂചന ഉണ്ടായിരിക്കേ.

ദുബുറ എന്ന പദം ദിക്റുകളില്‍ നിസ്കാര ശേഷവും ദുആകളില്‍ നിസ്കാരത്തിനകത്തുമെന്നു വിശദീകരണം പറയുന്നത് ഒരു തരം കരണം മറിച്ചിലാണ്.  നിസ്കാര ശേഷം ദുആ ഇല്ലെന്നു ഇബ്നു ഖയ്യിം അഭിപ്രായപെട്ട ശേഷം പിന്നീടു എഴുതുന്നതു ശ്രദ്ധിക്കുക

 " إلا أن هنا نكتة لطيفة وهو أن المصلي إذا فرغ من صلاته وذكر الله وهلله وسبحه وحمده وكبره بالأذكار المشروعة عقيب الصلاة استحب له أن يصلي على النبي صلى الله عليه وسلم بعد ذلك ويدعو بما شاء

(പക്ഷേ, ഇവിടെ രസകരമായ ഒരു  പോയിന്‍റുണ്ട്. അഥവാ നിസ്കാരത്തില്‍ നിന്നു വിരമിച്ചിട്ട് ദിക്റും തഹ്ലീലും തസ്ബീഹും തഹ്മീദും തക്ബീറും മറ്റു നിസ്കാര ശേഷമുള്ള ദിക്റുകളല്ലാം ചൊല്ലിയതിനു ശേഷം അവനു റസൂല്‍ (സ)യുടെ മേല്‍ സ്വലാതു ചൊല്ലി ഇഷ്ടമുള്ളത് ദുആ ചെയ്യല്‍ സുന്നതാണ്.)

പൂര്‍വ്വ സൂരികളായ ഹദീസ് പണ്ഡിതന്മാരെല്ലാം ഇതിനു നിസ്കാര ശേഷം എന്ന അര്‍ത്ഥമാണ് നല്‍കിയിരിക്കുന്നത്.  മദ്ഹബിന്‍റെ ഇമാമുകളും ഫുഖഹാക്കളും ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ നിസ്കാര ശേഷം ദുആ സുന്നത്താണെന്ന് അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപെടുത്തുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter