എന്താണ് നിസ്കാരത്തിലെ മോഷണം . അത്തഹിയ്യാത്തില്‍ ശരിയായി ഇരിക്കാത്തതും സുജൂദില്‍ കാല്‍ വിരലുകള്‍ ശരിയായി വെക്കാത്തതും ഇതില്‍ പെടുമോ, വിശദീകരിച്ചാലും .

ചോദ്യകർത്താവ്

മുഹമ്മദ് കുട്ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. أسوأ الناس سرقة الذي يسرق من صلاته لا يتم ركوعها ولا سجودها ولا خشوعها ഏറ്റവും മോശപ്പെട്ട മോഷ്ടാവ് നിസ്കാരത്തില്‍ നിന്ന് മോഷ്ടിക്കുന്നവനാണ്. ശരിയായി സുജൂദും റുകൂഉം ചെയ്യാത്തവനും നിസ്കാരത്തില്‍ ഭയഭക്തിയില്ലാത്തവനുമാണമാവന്‍. അടങ്ങിത്താമസിക്കല്‍ (طمأنينة) ഇല്ലാതെ റുകൂഉം സുജൂദൂം ചെയ്യാത്തവനെ കുറിച്ചാണ് ഇത് പറഞ്ഞതാണെന്നാണ് പണ്ഡിതര്‍ വിശദീകരിക്കുന്നത്. കൂടുതലായും ഇങ്ങനെ സംഭവിക്കുന്നത് റൂകൂഇലും സുജൂദിലുമായത് കൊണ്ടാണ് നബി തങ്ങള്‍ അത് രണ്ടും മാത്രം പറഞ്ഞത്. മറ്റുള്ള റുക്നുകളും അങ്ങനെത്തന്നെയാണ്. റുകൂഇലും സുജൂദിലും നട്ടെല്ല് ശരിയായി വെക്കാത്തവനെ കുറിച്ചും നബി (സ്വ) മോഷ്ടാവെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. നിസ്കാരത്തില്‍ ഭയഭക്തിയില്ലാത്തവനെയും മോഷ്ടാവെന്നാണ് നബി (സ്വ) വിശേഷിപ്പിച്ചത്. സാധാരണ മോഷ്ടാവ് മറ്റുള്ളവരുടേത് മോഷ്ടിക്കുന്നു. അതവര്‍ പോരുത്തപ്പെടുന്നതോടെ അവന്റെ ആഖിറതിലെ ശിക്ഷയില്ലാതാവും. എന്നാല്‍ ഈ മോഷ്ടാവ് സ്വന്തം ശരീരത്തിന്റെ അവകാശം തന്നെയാണ് മോഷ്ടിക്കുന്നത്. സ്വ ശരീരം ഏറ്റെടുത്ത അമാനതാണ് ഇബാദത്. അതില്‍ നടത്തുന്ന വഞ്ചനയാണ് നിസ്കാരത്തിലെ ശരില്ലാത്ത പ്രവര്‍ത്തനങ്ങള്‍. ഈ അര്‍ത്ഥത്തില്‍ നിസ്കാരത്തിലെ സുന്നതുകളിലും ആദാബുകളിലും നടത്തുന്ന ക്രമക്കേടുകളൊക്കെ മോഷണം തന്നെയാണ്.സുജൂദിലും മറ്റും കാല്‍ ശരിയായി വെക്കാത്തതും മറ്റും അതില്‍ ഉള്‍പെടുന്നു. അതില്‍ ഏറ്റവും മോശമായ മോഷണം നിസ്കാരം ശരിയാവാത്ത വിധം നടത്തുന്ന പ്രവര്‍ത്തനങ്ങളും നിസ്കാരത്തിന്റെ ആത്മാവെന്ന് വിശേഷിപ്പിക്കപ്പെട്ട ഭയഭക്തി (خشوع) ഇല്ലാതെ നിസ്കരിക്കലുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter