ഗള്‍ഫ് നാടുകളില്‍ സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതുന്നില്ല.അതിന്റെ കാരണം വിശദീകരിക്കാമോ?

ചോദ്യകർത്താവ്

സലീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് ഇസ്‌ലാമികലോകത്ത് നിലവിലുള്ള നാല് കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ ഖുനൂതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം, മാലികീ മദ്ഹബ് – സുബ്ഹിയില്‍ ഖുനൂത് സുന്നതാണ്, വിത്റിലോ മറ്റു നിസ്കാരങ്ങളിലോ ഇല്ല ശാഫിഈ മദ്ഹബ് – സുബ്ഹിയിലും റമദാന്‍ രണ്ടാം പകുതിയിലെ വിത്റിലും സുന്നതാണ്. മുസ്‌ലിംസമൂഹത്തിന് വിപത്തുകള്‍ വരുമ്പോള്‍ നാസിലതിന്റെ ഖുനൂത് ഏത് നിസ്കാരത്തിലും ഓതാവുന്നതാണ്. ഹനഫീ മദ്ഹബ് – എല്ലാ ദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്. മറ്റു നിസ്കാരങ്ങളിലൊന്നും അത് സുന്നതില്ല. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ സുബ്ഹിയില്‍ നാസിലതിന്റെ ഖുനൂത് ഓതാവുന്നതാണ്. ഹമ്പലീ മദ്ഹബ് – എല്ലാ ദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്. മറ്റു നിസ്കാരങ്ങളിലൊന്നും അത് സുന്നതില്ല. ജുമുഅ അല്ലാത്ത എല്ലാ നിസ്കാരങ്ങളിലും ആവശ്യമെങ്കില്‍ നാസിലതിന്റെ ഖുനൂത് ഓതാവുന്നതാണ്. ചുരുക്കത്തില്‍ ഖുനൂത് എന്നത് പ്രവാചകരുടെ ചര്യയാണെന്ന് മനസ്സിലാക്കാം. സുബ്ഹിയിലോ വിത്റിലോ ഖുനൂത് ഇല്ലെന്നും അത് ബിദ്അതാണെന്നും പറയുന്നത് ഹദീസുകള്‍ക്ക് കടകവിരുദ്ധമാണ്. മുസ്ലിം ലോകത്തെ പ്രമുഖ പണ്ഡിതിരില്‍ ആരും തന്നെ അത് പറഞ്ഞിട്ടില്ല. ഖുനൂത് സുന്നതില്ലെന്ന് അഭിപ്രായപ്പെടുന്ന മദ്ഹബുകളെ തുടരുന്നത് കൊണ്ടാവാം ഗള്‍ഫു നാടുകളില്‍ ഖുനൂത് ഓതാതിരിക്കാന്‍ കാരണം. ഖുനൂത് ഓതല്‍ ബിദ്അത് ആണ് എന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന ബിദഅതുകാരായത് കൊണ്ടുമാവാം.

ഇമാം ഖുനൂത് ഓതുന്നില്ലെങ്കില്‍ നമുക്ക് അവിടെ രണ്ട് വിധത്തില്‍ ചെയ്യാവുന്നതാണ്. ഖുനൂത് ഓതി ഇമാം രണ്ടാമത്തെ സുജൂദില്‍നിന്ന് എണീക്കുമ്പോഴേക്കും പൂര്‍ത്തിയാക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്യാം. ഇഅ്തിദാല്‍ ഇമാമിനുമുണ്ടെന്നതിനാല്‍ ഇമാം ചെയ്യാത്ത പ്രവര്‍ത്തനം (ഫിഅ്ലിയ്യായ റുക്ന്) മഅ്മൂം ചെയ്തു എന്ന പ്രശനം ഉദിക്കുന്നില്ല. വേണമെങ്കില്‍, ഖുനൂത് ഓതാതെ ഇമാമിനോടൊപ്പം സുജൂദിലേക്ക് പോയി അവസാനം സഹവിന്റെ സുജൂദ് ചെയ്യാവുന്നതുമാണ്. മറന്നുപോയാല്‍ സുജൂദ് സുന്നതുള്ള കാര്യങ്ങള്‍ മനപ്പൂര്‍വ്വം ചെയ്താലും സുജൂദ് സുന്നതുണ്ടെന്നതാണ് പ്രബലാഭിപ്രായം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter