ജുമുഅകു മുമ്പ് പ്രത്യേകം സുന്നത് നമസ്കാരം ഉണ്ടോ ?ചില ആളുകള്‍ അങ്ങിനെ ഇല്ലെന്നും തഹിയത് നമസ്കാരം മാത്രമേ ഉള്ളുവെന് പറയുന്നു... വിശദീകരിച്ചാലും

ചോദ്യകർത്താവ്

ഉബൈദി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅക്ക് മുമ്പ് റവാതിബ് സുന്നത് നിസ്കാരം ഉണ്ടെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. അത് ബിദ്അതാണ് എന്ന ഒരു വാദവും നില നില്‍കുന്നുണ്ട്. ആ വാദത്തെ ഖണ്ഡിച്ച് കൊണ്ട് ഇമാം ഇബ്നു ഹജര്‍ (റ) പറയുന്നു. അത് ശരിയല്ല. കാരണം. بَيْنَ كُلِّ أَذَانَيْنِ صَلَاةٌ എല്ലാ രണ്ട് ബാങ്കുകള്‍ക്കിടയിലും സുന്നത് നിസ്കാരമുണ്ട്. വെള്ളിയാഴ്ചയെ മാത്രം അതില്‍ നിന്ന് നബി (സ്വ) ഒഴിവാക്കിയിട്ടില്ല. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ لِسُلَيْكٍ لَمَّا جَاءَ وَهُوَ يَخْطُبُ أَصَلَّيْت قَبْلَ أَنْ تَجِيءَ قَالَ لَا قَالَ فَصَلِّ رَكْعَتَيْنِ وَتَجَوَّزْ فِيهِمَا നബി സ്വ ഖുതുബ നിര്‍വഹിച്ച് കൊണ്ടിരിക്കെ സുലൈക് (റ) വന്നു. അപ്പോള്‍ നബി (സ്വ) ചോദിച്ചു നീ പള്ളിയില്‍ വരുന്നതിനു മുമ്പ് നിസ്കരിച്ചോ. അദ്ദേഹം (റ) ഇല്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ നബി സ്വ ചുരുങ്ങിയ രണ്ട് റകഅത് നിസ്കരിക്കാന്‍ പറഞ്ഞു. ഇത് ജുമുഅയുടെ മുമ്പുള്ള നിസ്കാരമാണെന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം. കാരണം തഹിയ്യതാണെങ്കില്‍ പള്ളിയില്‍ വരുന്നതിനു മുമ്പ് നിസ്കരിച്ചോ എന്ന് ചോദിക്കില്ലല്ലോ (തുഹ്ഫ). ഇബ്നു മസ്ഊദ് (റ) ജുമുഅക്ക് മുമ്പും ശേഷവും നാല് വീതം റകഅത് നിസ്കരിക്കുമായിരുന്നു എന്ന ഹദീസും ഇതിനു തെളിവാണ്. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് പുറമെ ദിവസവും 12 റക്അത് സുന്നത് നിസ്കാരങ്ങള്‍ കൂടി നിര്‍വ്വഹിച്ചാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ ഒരു വീട് നിര്‍മ്മിക്കപ്പെടും എന്നും ഹദീസില്‍ കാണാം. ഇതില്‍ വെള്ളിയാഴ്ച ദിവസവും ഉള്‍പെടുമല്ലോ. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ തൌഫീഖ് ലഭിക്കട്ടെ, ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter