വിഷയം: ‍ ദിക്ർ

ചില ദിക്റുകളും ചില ദുആകൾ മൂന്ന് പ്രാവശ്യം ചൊല്ലണമെന്നും ചിലതു നാൽ, ഏഴ്, പതിനൊന്ന് എന്നിങ്ങനെ ചൊല്ലണമെന്നും കാണുന്നു. ഇതിന്‍റെയൊക്കെ പ്രാധാന്യം എന്താണ് ?

ചോദ്യകർത്താവ്

മുജീബ്

Feb 9, 2026

CODE :Dai16061

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ദിക്റുകളിലും ദുആകളിലും 'അദദ്' (എണ്ണം) എന്നതിന് വലിയ പ്രാധാന്യമുണ്ട്. പണ്ഡിതന്മാർ ഇതിനെ 'താക്കോലിന്‍റെ പല്ലുകളോട്' ആണ് ഉപമിച്ചിരിക്കുന്നത്.

ഒരു താക്കോലിന് കൃത്യമായ എണ്ണത്തിലും അളവിലും പല്ലുകൾ ഉണ്ടെങ്കിൽ മാത്രമേ അത് പൂട്ട് തുറക്കുകയുള്ളൂ. അതുപോലെ തന്നെയാണ് ഹദീസുകളിൽ നിശ്ചയിക്കപ്പെട്ട എണ്ണവും. 

എണ്ണത്തിന് പ്രാധാന്യമുണ്ടെങ്കിലും, അത് യാന്ത്രികമായി ചൊല്ലി തീർക്കുന്നതിനേക്കാൾ പ്രധാനം ആ ദിക്റുകളുടെ അർത്ഥം ചിന്തിച്ച് മനസ്സറിഞ്ഞ് ചൊല്ലുന്നതിനാണ്. എണ്ണം തികയ്ക്കാൻ വേണ്ടി വേഗത്തിൽ ചൊല്ലിപ്പോകുന്നത് ഒഴിവാക്കി, കൃത്യതയോടൊപ്പം ഭക്തിയും നിലനിർത്താൻ നാം ശ്രമിക്കണം.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter