വിഷയം: വലിയ കുളി
വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകുന്നതിന് മുമ്പാണോ അതോ ശേഷമാണോ സ്ത്രീകൾ ശരീരത്തിൽ നിന്നും രോമം നീക്കം ചെയ്യേണ്ടത്.
ചോദ്യകർത്താവ്
Faris Rahman AC
Dec 21, 2025
CODE :Oth15980
അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
വലിയ അശുദ്ധിയിലായിരിക്കെ ശരീരത്തിലെ നഖം, മുടി, രോമം എന്നിവ നീക്കം ചെയ്യാതിരിക്കലാണ് സുന്നത്ത്. നീക്കം ചെയ്യൽ കറാഹതാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. അശുദ്ധിയായിരിക്കെ നീക്കം ചെയ്യപ്പെട്ട മുടി, രോമം, നഖം എന്നിവ അന്ത്യനാളിൽ ജനാബാത്തുള്ള അവസ്ഥയിൽ പ്രത്യക്ഷപ്പെടുമെന്ന് ഇമാം ഗസാലി (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. (ഫത്ഹുൽ മുഈൻ) ഈ വിഷയത്തിൽ സ്ത്രീക്കും പുരുഷനുമുള്ള മതവിധി ഒന്നു തന്നെയാണ്.
അതേസമയം, ശുദ്ധിയാകാൻ കാലതാമാസമെടുക്കുന്ന, നിഫാസ് പോലെയുള്ള സാഹചര്യങ്ങളിൽ, ഇവ ശരീരത്തിൽ അവിശേഷിക്കുന്നത് ഏതെങ്കിലും വിധേനയുള്ള പ്രയാസം സൃഷ്‌ടിക്കുന്നുവെങ്കിൽ, അത്തരം പ്രത്യേക സാഹചര്യങ്ങളിൽ നീക്കം ചെയ്യുന്നത് അനുവദനീയവുമാണ് (ഹാശിയത്തു ശർവാനി).
നാഥൻ നമ്മുടെ വിജ്ഞാനത്തിൽ അഭിവൃദ്ധിയും സദ്കർമങ്ങൾ അധികരിപ്പിക്കുന്നതിന് തൗഫീഖും നൽകുമാറാകട്ടെ.


