വിഷയം: നിസ്കാരം
ഒരാൾ സുന്നത്ത് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഇഖാമത്ത് കൊടുക്കാൻ എഴുന്നേൽക്കുന്ന ആൾ ഒരല്പം സാവകാശം കൊടുക്കുന്നതിൽ തെറ്റുണ്ടോ അതോ എത്രയും പെട്ടെന്ന് ഇക്കാമത്ത് കൊടുക്കുകയാണോ വേണ്ടത് ?
ചോദ്യകർത്താവ്
ലത്തീഫ് അഹമ്മദ് ആലുക്കൽ
Feb 7, 2026
CODE :Oth16059
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സാവകാശം ഇക്കാമത്ത് നൽകുന്നത് സുന്നത്തിന് വിരുദ്ധമാണ് (തെറ്റില്ലെങ്കിലും). അതിനാൽ, സുന്നത്ത് നിസ്കരിക്കുന്ന ഒരാളെ കണ്ടാൽ ഇഖാമത് വൈകിപ്പിക്കുന്നതിന് പകരം, ഇഖാമതിന്‍റെ സമയം ആയെന്നറിഞ്ഞാൽ സുന്നത്ത് നിസ്കാരത്തിന് കൈകെട്ടാതെ ഇഖാമതിനായി കാത്തിരുന്ന്, പെട്ടെന്ന് ജമാഅത്തിൽ ചേരുന്നതാണ് ഉചിതം. (ഫത്ഹുൽ മുഈൻ)
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


