വിഷയം: ‍ thalaq

രണ്ടാം ത്വലാഖ് ചൊല്ലി രണ്ട് മാസം കഴിഞ്ഞു. ഇപ്പോൾ അവളെ തിരിച്ചെടുക്കുകയാണെങ്കിൽ നിക്കാഹ് ചെയ്യേണ്ടതുണ്ടോ? അതോ 6 മാസത്തിന് ശേഷമാണോ? തലാഖ് നടപടിക്രമങ്ങൾ വിശദീകരിക്കാമോ?

ചോദ്യകർത്താവ്

mymail

Feb 10, 2026

CODE :Par16063

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ട ഒരു സ്ത്രീ തന്‍റെ ഇദ്ദ കാലയളവിലാണെങ്കിൽ, ഭർത്താവിന് അവളെ തിരിച്ചെടുക്കാവുന്നതാണ്. ഈ ഘട്ടത്തിൽ വീണ്ടും ഒരു വിവാഹ കർമ്മത്തിന്‍റെ (നികാഹ്) ആവിശ്യമില്ല. "ഞാൻ നിന്നെ തിരിച്ചെടുത്തു" എന്ന വാക്കോ അല്ലെങ്കിൽ അതുപോലുള്ള അർത്ഥം വരുന്ന വാക്കുകളോ പറഞ്ഞുകൊണ്ട് മടക്കിയെടുക്കാവുന്നതാണ്.

എന്നാൽ, ഇദ്ദ കഴിഞ്ഞ ശേഷമാണ് തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, പഴയ വിവാഹബന്ധം വേർപെട്ടതായി കണക്കാക്കപ്പെടും. അങ്ങനെയുള്ള സാഹചര്യത്തിൽ പുതിയൊരു വിവാഹ കരാറിലൂടെ (നികാഹ്) മാത്രമേ അവളെ ഭാര്യയായി സ്വീകരിക്കാൻ സാധിക്കൂ. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയുവാനായി ഇവിടെ വായിക്കുക

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter