വിധവയായ മാതാവിന്‍റെ വലിയ്യായി നികാഹിന്റെ സമയത്ത് മകനു നില്‍ക്കാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

Abdurahiman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മകനെ വലിയ്യ് ആയി പരിഗണിക്കപ്പെുടുന്നതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശാഫീ മദ്ഹബ് പ്രകാരം മകനെ വലിയ്യ് ആയി പരിഗണിക്കപ്പെടുന്നതല്ല. വാപ്പ, വല്യപ്പ, സഹോദരന്‍, സഹോദരന്റെ മകന്‍, പിതൃസഹോദരന്‍, ശേഷം മറ്റു അസബക്കാര്‍ എന്നിങ്ങനെയാണ് ശാഫീ മദ്ഹബിലെ വിലായതിന്റെ ക്രമം. എന്നാല്‍ മറ്റുമുന്ന് മദ്ഹബുകളിലും മകനെ വലിയ്യ് ആയി പരിഗണിക്കാമെന്നതാണ് പ്രബലാഭിപ്രായം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter