മൂത്ത കുട്ടിക്ക് അഖിഖ്‌യ അറുത്തു നല്‍കി , രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടിയുണ്ടായപ്പോള്‍ അഖിഖ്‌യ അറുക്കുവാന്‍ സാധിച്ചില്ല ഇപ്പോള്‍ കുട്ടികള്‍ വലുതായിരിക്കുന്നു , ഇനി അത് ചെയ്യാന്‍ പറ്റുമോ , ഉണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത് രണ്ടു പേര്‍ക്കും കൂടി ഒന്നിനെ അറുത്തു നല്‍കിയാല്‍ മതിയോ ?

ചോദ്യകർത്താവ്

Anees

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഒരു കുട്ടി ജനിച്ചാല്‍ ചെയ്യേണ്ട സുന്നതായ കാര്യങ്ങള്‍ ധാരാളമുണ്ട്. അതില്‍ ഏറെ പ്രധാനമാണ് അഖീഖ അറുക്കല്‍. ജനിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ ഇത് രക്ഷിതാവിനാണ് സുന്നത്. പ്രായപൂര്‍ത്തിയായാല്‍ അത് പിതാവില്‍നിന്ന് വ്യക്തിയിലേക്ക് നീങ്ങുന്നു. അഥവാ, തനിക്ക് വേണ്ടി അഖീഖത് അറുത്തിട്ടില്ലെങ്കില്‍ സ്വന്തത്തിന് വേണ്ടി അറുക്കാവുന്നതാണെന്നര്‍ത്ഥം. പെണ്‍കുട്ടിക്ക് ഒരു ആടും ആണ്‍കുട്ടിക്ക് രണ്ട് ആടും അറുക്കലാണ് സുന്നതിന്റെ പൂര്‍ണ്ണമായ രൂപം. ഒരു മാടിന്റെ ഏഴിലൊരു ഭാഗവും അഖീഖതായി അറുക്കാവുന്നതാണ്. അതാണ് ഏറ്റവും ചുരുങ്ങിയ രൂപം. അഖീഖത് ഉള്ഹിയ്യതിനോടൊപ്പം ചേര്‍ത്ത് ചെയ്യാവുന്നതുമാണ്. അഥവാ, ഉള്ഹിയ്യതായി അറുക്കപ്പെടുന്നത് ഏഴ് പേര്‍ക്ക് പങ്കുചേരാവുന്ന മാട് ആണെങ്കില്‍ അതിലെ ഒരു ഓഹരി അഖീഖതിനായി കരുതിയാലും സുന്നതിന്റെ ചുരുങ്ങിയ കൂലി ലഭിക്കും.  ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ, രണ്ട് പേരുടേത് ഒന്നിച്ച് ഒരു മാടിനെ അറുത്ത് നല്‍കിയാലും (മൂന്ന് ഓഹരികള്‍ ഒരാള്‍ക്കും നാല് ഓഹരികള്‍ക്കും മറ്റൊരാള്‍ക്കുമായി) രണ്ടുപേരുടെയും സുന്നത് വീടുന്നതാണ്. അഖീഖതിന്റെ ഇറച്ചി വേവിച്ച് പാവങ്ങള്‍ക്ക് അവരുടെ വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter