വായ കൊണ്ടുള്ള ലൈംഗികതയുടെ ഇസ്ലാമിക വിധി എന്താണ്?
ചോദ്യകർത്താവ്
musthaq
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സമ്പൂര്‍ണ്ണജീവിത പദ്ധതിയായ വിശുദ്ധ ഇസ്‌ലാമിന് എല്ലാ കാര്യത്തിലുമെന്ന പോലെ ലൈംഗിക രീതികളിലും അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. അനുവദനീയമായ രീതികളും നിഷിദ്ധമായ രീതികളും വ്യക്തമായി ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. കുടുംബം ലൈഫ്സ്റ്റൈല്‍ എന്ന വിഭാഗത്തിലെലൈംഗികം എന്ന ഉപവിഭാഗത്തില്‍ അത് വിശദമാക്കിയിട്ടുണ്ട്. അതില്‍ പറഞ്ഞ നിഷിദ്ധമായ രൂപങ്ങളല്ലാത്തതൊക്കെ അനുവദനീയമാണ്. വായകൊണ്ടുള്ള ലൈംഗികതയും അനുവദനീയമാണെന്ന് ഭൂരിഭാഗ പണ്ഡിതരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ നജസുമായി ബന്ധപ്പെടാനുള്ള സാധ്യത ഏറെ ഉണ്ടെന്നതിനാല്‍ അത് കറാഹതാണ് എന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.