വ്യാപകമായി ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന ഈ പോസ്റ്റിനു എന്തെങ്കിലും തെളിവ് ഉണ്ടോ. ഫാത്തിമ ബീവി (റ) വിന്‍റെ നിക്കാഹിനു മുന്‍പ് നബി [സ] കൊടുത്ത 14 ഉപദേശങ്ങളാണ് താഴെ കൊടുക്കുന്നത്. മറക്കാതെ വായിക്കുക. 1. ഭര്‍ത്താവിനു അനുസരണയില്ലാത്തഅഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും. 2. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും. 3. ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുരപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല. 4. ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും. 5. ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല. 6. ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്. 7. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്. 8. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്. 9. റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്. 10. നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്. 11. ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്. 12. നീ ഭര്‍ത്താവിന്റെ പോരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്. 13. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അതികരിപ്പിക്കുന്നതാകണം. 14. ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം.

ചോദ്യകർത്താവ്

Shameem

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ചോദ്യത്തില്‍ പറയപ്പെട്ടത് പോലുള്ള ഒരു ഹദീസിനു യാതൊരു അടിസ്ഥാനവുമില്ല. അങ്ങനെയൊരു ഹദീസിനെക്കുറിച്ച് ഹദീസ്‌ ഗ്രന്ഥങ്ങളിലോ പ്രാമാണികരായ പണ്ഡിതന്മാരുടെ വാക്കുകളിലോ പരാമര്‍ശമില്ല. ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ഒട്ടനവധി അടിസ്ഥാനമില്ലാത്തവയില്‍ പെട്ടതാണ് അത്. ഹദീസ്‌  കൈമാറ്റത്തില്‍ കണിശതയോ കൃത്യയതയോ പുലര്‍ത്താത്ത ശിയാ വിഭാങ്ങള്‍  പ്രചരിപ്പിക്കുന്ന വ്യാജ ഹദീസുകളില്‍ പെട്ടതാണിത്.

എന്നാല്‍ ഭര്‍ത്താവിന്റെ തൃപ്തി സമ്പാദിക്കാന്‍ ഭാര്യയെ പ്രേരിപ്പിക്കുന്ന സ്വഹീഹായ നിരവധി ഹദീസുകലുണ്ട്. പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്‍പ്പിക്കുകയാണെങ്കില്‍ ഭര്‍ത്താവിന് സുജൂദ് ചെയ്യണമെന്ന് ഭാര്യയോട് കല്‍പിക്കുമായിരുന്നു (അബൂ ദാവൂദ്). ആഇശ (റ) പറയുന്നു: ഞാന്‍ നബി തങ്ങളോടു ചോദിച്ചു: സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരില്‍ ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു: പുരുഷന് ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: ഉമ്മയോട് (ഹാകിം).

വ്യക്തമായ തെളിവുകളില്ലാതെ പ്രവാചകന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന  വാക്കുകള്‍ വിശ്വാസികള്‍ ഒരിക്കലും ഏറ്റെടുക്കരുത്. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം ” മറ്റുള്ളവരുടെ മേല്‍ കളവു പറയുന്നത് പോലെയല്ല എന്‍റെ മേല്‍ കളവ്‌ പറയുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം എന്‍റെ മേല്‍ കളവ്‌ പറഞ്ഞാല്‍ നരകത്തിലെ അവന്റെ ഇരിപ്പിടം അവന്‍ തയ്യാറാക്കികൊള്ളട്ടെ” ഇത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനും അവയെക്കുറിച്ച് മുന്നറിയിപ്പ്‌ നല്‍കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter