നിസ്കാരം ഒഴിവാക്കിയാൽ 10 വയസായ മക്കളെ അടിക്കണം എന്നാണല്ലോ...? അപ്പൊ നിസ്കരിക്കാത്തതിനോ മറ്റ് കാര്യങ്ങൾക്കോ 10 വയസിന് താഴെയുള്ള കുട്ടികളെ അടിച്ചാൽ മാതാപിതാക്കൾക് ശിക്ഷ ഉണ്ടാകുമോ...?
ചോദ്യകർത്താവ്
Abdul Muhaimin P
Jun 13, 2019
CODE :Fiq9319
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസകാരം ഉപേക്ഷിച്ചാല്‍ കുട്ടികളെ അടിക്കല്‍ നിര്‍ബ്ബന്ധമാകുന്നത് 10 വയസ് തികഞ്ഞാലാണെന്ന് നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (സുനനു അബീദാവൂദ്). നിസ്കാരം പോലെത്തന്നെ ആരോഗ്യപ്രശ്നങ്ങളോ മറ്റുു പ്രയാസങ്ങളോ ഇല്ലാതെ 10 വയസ്സായതിന് ശേഷം നോമ്പ് ഉപേക്ഷിച്ചാലും. അടിക്കല്‍ നിര്‍ബ്ബന്ധമാണ്. അതിന് മുമ്പ് അത്യവശ്യ ഘട്ടങ്ങളില്‍ ശിക്ഷണത്തിന്റെ ഭാഗമായി അടിക്കല്‍ നിര്‍ബ്ബന്ധമില്ലെങ്കിലും അനുവദനീയമാണ്. 10 വയസ്സിന് ശേഷം അടിക്കാനുള്ള അധികരാം നല്‍കപ്പെട്ടത് പിതാവിനും പിതാമഹനുമാണ്. എന്നാല്‍ കുട്ടിയോടുള്ള അടുത്ത ബന്ധം കാരണം ഉമ്മാക്കും വലിയ സഹോദരങ്ങള്‍ക്കൊമൊക്കെ അടിക്കേണ്ട ഘട്ടത്തില്‍ വിഷയത്തിന്റെ ഗൌരവം ബോധ്യപ്പെടുത്താന്‍ വേണ്ടി ശിക്ഷണത്തിന്റെ ഭാഗമായി മാത്രം അടിക്കാവുന്നതാണ്. പിതാവോ പിതാമഹനോ ഇല്ലെങ്കില്‍ പിന്നെ ഉമ്മാക്കും വലിയ സഹോദരങ്ങള്‍ക്കും ഇക്കാര്യം നിര്‍ബ്ബന്ധവുമാകും. കുട്ടിയെ മുറിവേല്‍പ്പിക്കാത്ത അടിയാണ് അടിക്കേണ്ടത്. മുറിവേല്‍പ്പിക്കുന്ന തരത്തിലേക്ക് അടി പോകുമെങ്കില്‍ അടിക്കാന്‍ തന്നെ പാടില്ല ഏത് സാഹചര്യത്തിലും കുട്ടിയുടെ ശരീരത്തിന്റെ സുരക്ഷ ഉറപ്പുു വരുത്തല്‍ നിര്‍ബ്ബന്ധമാണ്. അടിക്കുന്നത് ഉപദ്രവിക്കാനോ മര്‍ദ്ധിക്കാനോ മുറിവേല്‍പ്പിക്കാനോ അപായപ്പെടുത്താനോ അല്ല. ആ ഒരു സ്വഭാവത്തിലുള്ള അടി 10 വയ്സ്സിന് മുമ്പും ശേഷവും ചെറിയവരോടും വലിയവരോടും അനുവദനീയമല്ല.. ചുരുക്കത്തില്‍ ശിക്ഷണത്തി്ന്റെ ഭാഗമായി 10 വയസ്സിന് മുമ്പും അടിക്കുന്നതിന് വിരോധമില്ല, പക്ഷേ നിര്‍ബ്ബന്ധമാകുന്നത് 10 ശേഷമാണ്. ശിക്ഷണം എന്ന രീതി വിട്ട് ശിക്ഷയെന്ന തരത്തിലേക്ക് അടിയുടെ സ്വഭാവം മാറുന്നത് കുറ്റകരമാണ് (തുഹ്ഫ, നിഹായ, ഹാശിയത്തുന്നിഹായ, ജമല്‍, ബുജൈരിമി, ശര്‍വ്വാനി) അതു പോലെ മുഖത്തടിക്കാനോ അടിക്കുമ്പോള്‍ മോശമായ ഭാഷയില്‍ ചീത്ത പറയാനോ പാടില്ല.(മുസ്നദ് അഹ്മ്ദ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.