മുത്ത്‌ റസൂല്‍ (സ) യെ സ്വപ്നത്തില്‍ കാണാന്‍ എന്ത് ചെയ്യണം. റസൂലിനെ സ്വപ്നത്തില്‍ കണ്ടാല്‍ അത് റസൂല്‍ തന്നെയാണ് എന്ന് ഉറപ്പിക്കാമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. مَنْ رَآنِي فِي الْمَنَامِ فَقَدْ رَآنِي، فَإِنَّ الشَّيْطَانَ لاَ يتمثلُ بِي നബി (സ്വ) പറയുന്നു: എന്നെ ആരെങ്കിലും സ്വപ്നത്തില്‍ കണ്ടാല്‍ അവന്‍ കണ്ടത് എന്നെത്തന്നെയാണ്. എന്റെ രൂപത്തില്‍ പിശാച് പ്രത്യക്ഷപ്പെടില്ല. ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് പറയുന്നു. നബി തങ്ങള്‍ എന്നെ കണ്ടാല്‍ എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം എന്റെ രൂപത്തില്‍ കണ്ടാല്‍ എന്നാണ്. മഹാനായ മുഹമ്മദ് സീരീന്‍ (റ) വിനോട് ആരെങ്കിലും ഞാന്‍ റസൂലിനെ കണ്ടു എന്ന് പറഞ്ഞാല്‍ അദ്ദേഹം കണ്ട വിശേഷണങ്ങള്‍ പറയാന്‍ പറയും. നബി (സ) യെ കുറിച്ച് പരിചയപ്പെടുത്തപ്പെട്ട രൂപത്തിലല്ല എങ്കില്‍ അദ്ദേഹം നബിയെ അല്ല കണ്ടത് എന്ന് വിധി എഴുതുമായിരുന്നു. ഇത് ഫത്ഹുല്‍ ബാരിയില്‍ ഇബ്നു ഹജര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്. അപ്പോള്‍ നബി (സ്വ) എന്ന പേരില്‍ സ്വപ്നം കണ്ടാല്‍ സ്വപ്നത്തില്‍ കണ്ട രൂപവും നബി തിരുമേനിയെ കുറിച്ച് ഹദീസുകളില്‍ വന്ന രൂപവും തട്ടിച്ച് നോക്കേണ്ടതുണ്ട്. രണ്ടും ഒത്തു വന്നാല്‍ മാത്രമേ നബി (സ്വ) യെ സ്വപ്നത്തില്‍ കണ്ടു എന്ന് പറയാനൊക്കൂ. ദിവസവും ഏഴ് തവണ താജുസ്സ്വലാത് ചൊല്ലിയാല്‍ നബി (സ) യെ സ്വപ്നത്തില്‍ കാണാനാവുമെന്ന് പണ്ഡിതന്മാര്‍ പറയാറുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter