അവസാന നാളില്‍ ഈസാനബി ഇറങ്ങിവരുമല്ലോ,അപ്പോള്‍ അദേഹം മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തില്‍ പെട്ടവരാണോ

ചോദ്യകർത്താവ്

റസീന മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഈസാ നബി (അ) മുഹമ്മദ് നബിയുടെ ഉമ്മത്തില്‍ പെട്ടവരാണെന്ന് ഇമാം സുബുകിയും മറ്റു പണ്ഡിതരും പറഞ്ഞത് ഇമാം സുയൂത്വി (റ) തന്റെ ഹാവിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല ഈസാ നബി സ്വഹാബിയാണെന്നും ഇമാം സുബുകി (റ) ദഹബി അടക്കമുള്ള പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. كَيْفَ تَهْلِكُ أُمَّةٌ أَنَا أَوَّلُهَا وَعِيسَى ابْنُ مَرْيَمَ آخِرُهَا എന്ന ഹദീസും കാണാം. ഒരു ഉമ്മത് എങ്ങനെയാണ് നശിക്കുക. ആ ഉമ്മതിലെ ആദ്യത്തെയാള്‍ ഞാനും അതിന്റെ അവസാനത്തില്‍ ഈസാ നബിയുമാണ്. ഈസാ നബി (അ) നെ ഈ ഉമ്മതില്‍ പെട്ടവരായി ഗണിക്കാം എന്ന് ഹദീസില്‍ നിന്നും മനസ്സിലാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter