മുഹമ്മദ്‌ (സ) നൂറാണ് എന്നത് ഒന്ന് വിശദീകരിക്കാമോ? മുഹമ്മദ്‌ നബിക്ക് നിഴലേ ഉണ്ടാകില്ല എന്നത് ഈ നൂറുമായി ബന്ധമുണ്ടോ? നാം പ്രാര്‍ത്തിക്കാറുള്ള اللَّهُمَّ اجْعَلْ فِي قَلْبِي نُورًا وَفِي لِسَانِي نُورًا وَاجْعَلْ فِي سَمْعِي نُورًا എന്ന പ്രാര്‍ഥനയും വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂറത്ത് ഒതിയാല്‍ ലഭിക്കുന്ന നൂറും എന്താണ്?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. قال أحمد بن عبد اللَّه الغدافي أخبرنا عمرو بن أبي عمرو عن محمد بن السائب عن أبي صالح عن ابن عباس رضي اللَّه عنه: لم يكن لرسول اللَّه ظل، ولم يقم مع شمس قط إلا غلب ضوء الشمس، ولم يقم مع سراج قط إلا غلب ضوءه على ضوء السراج. എന്ന ഒരു ഹദീസ് امتاع الاسماع എന്ന കിതാബില്‍ കാണാം. നബി (സ്വ) തങ്ങള്‍ക്ക് നിഴലുണ്ടായിരുന്നില്ല. സൂര്യന്റെ കൂടെ നിന്നാല്‍ നബിയുടെ പ്രകാശം സൂര്യനെ അതിജയിക്കും. വിളക്കിന്റെ സമീപം നബി (സ്വ) നിന്നാല്‍ വിളക്കിനേക്കാള്‍ പ്രകാശം നബി തങ്ങള്‍ക്കായിരിക്കും. ഇതു തന്നെയാണ് നബി (സ്വ) നൂറാണ് എന്ന് പറഞ്ഞതിന്റെ അര്‍ഥം. ഇങ്ങനെ നൂറായത് കൊണ്ടാണ് നബി (സ്വ) തങ്ങള്‍ക്ക് നിഴലില്ലാതിരുന്നത് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാമല്ലോ. ഈ ഹദീസിന്റെ റാവിമാരെല്ലാം വിശ്വസ്തരായ റാവിമാരാണ്. ഹദീസ് സ്വഹീഹുമാണ്. كان -صلى الله عليه وسلم- نورًا، فكان إذا مشى في الشمس أو القمر لا يظهر له ظل നബി (സ്വ) തങ്ങല്‍ നൂറായിരുന്നു. അതു കൊണ്ട് സൂര്യപ്രകാശത്തിലോ നിലാവെളിച്ചത്തിലോ നബി തങ്ങള്‍ നടന്നാല്‍ നബിയുടെ  നിഴല്‍ വെളിവാകില്ലായിരുന്നുവെന്ന് شرح الزرقاني യില്‍ കാണാം. നാം പ്രാര്‍ത്ഥിക്കുന്ന ദുആയിലെ നൂറിന്റെ ഉദ്ദേശം وَمَنْ لَمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِنْ نُورٍ എന്ന ആയതിലെ നൂറാണ്.അള്ളാഹു പ്രകാശം നല്‍കാത്തവര്‍ക്ക് ഒട്ടും പ്രകാശം ലഭിക്കുന്നതല്ല. അഥവാ അള്ളാഹു ഹിദായതിലാക്കാത്തവര്‍ ഹിദായതിലാവില്ലെന്നര്‍ത്ഥം. കാഫിറായ ആള്‍ വഴികേടിന്റെ കട്ടപിടിച്ച ഇരുളുകളിലാണെന്ന് പറഞ്ഞതിനു ശേഷമാണ് ഇത് പറയുന്നത്. ഈ ആയത് ഓതിയതിനു ശേഷം ചോദ്യത്തില്‍ പറയപ്പെട്ട ദുആ ചെയ്യലും സുന്നതാണ്. അപ്പോള്‍ ആയതിലെ നൂറിന്റെ അര്‍ത്ഥം ഈമാനും ഹിദായതുമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഈ നൂറ് എന്നാല്‍ സത്യവും അതിന്റെ പ്രകാശവും ഹിദായതുമാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു.  من قرأ سورة الكهف في يوم الجمعة، أضاء له من النور ما بين الجمعتين എന്ന ഹദീസിലെ നൂറും ഹിദായതിന്റെ നൂറ് തന്നെയാണ്. അഥവാ സൂറതുല്‍ കഹ്ഫ് ഓതിയാല്‍ രണ്ട് വെള്ളിയാഴ്ചകള്‍ക്കിടയില്‍ തെറ്റുകളില്‍ അകപ്പെടാതെ അവനെ നേര്‍മാര്‍ഗ്ഗത്തില്‍ ചലിപ്പിക്കുമെന്നര്‍ത്ഥം. അതല്ല രണ്ട് നൂറു കൊണ്ടും ഉദ്ദേശം ഖിയാമത് നാളില്‍ സത്യ വിശ്വാസിയുടെ മുഖത്തും മുന്നിലും പിന്നിലുമുണ്ടാവുന്ന നൂറാണ് എന്നും പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter