വിഷയം: ‍ Quran

ഖുർആൻ പാരായണം മുഴുവൻ കേട്ട് ഇരുന്നാൽ ഖതം തീർന്നതായി കണക്കാകുമോ.സ്വന്തം പാരായണം നിർബന്ധമാണോ ?

ചോദ്യകർത്താവ്

Rahiman

Mar 17, 2024

CODE :Qur13315

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഖുർആൻ ആദ്യവസാനം വരേ മുഴുമിക്കുന്നതിനാണ്  "ഖത്മുൽ ഖുർആൻ" എന്ന് പറയുന്നത്. പൊതുവേ, ആദ്യവസാനം വരേ ഓതി തീർക്കുന്നതിനാണ് ഖത്മ് ചെയ്തതായി പരിഗണിക്കുക. ഖത്മിനെപ്പറ്റി വന്നിട്ടുള്ള ശ്രേഷ്ടതയും ഓതിനാണുള്ളത്. 

ഖുർആൻ ഓതുന്നതും ഓത്ത് കേൾക്കുന്നതും രണ്ടും രണ്ടാണ്. രണ്ടും പുണ്യമുള്ള കാര്യമാണെങ്കിലും ഓതിലുള്ള പ്രത്യേകത കേൾക്കുന്നതിനില്ല എന്നർത്ഥം. അതിനാൽ താങ്ങൾക്ക് ഖത്മിനുള്ള ശ്രേഷ്ടത ലഭിക്കണമെങ്കിൽ ഓതുക തന്നെ വേണം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter