വിഷയം: ‍ ഡിക്കിയിൽ മുസ്ഹഫ് വെക്കൽ

യാത്രകളിൽ സ്കൂട്ടറി​ന്റെ സീറ്റിനടിയിൽ (ഡിക്കിയിൽ) മുസ്ഹഫ് വെച്ച് യാത്ര ചെയ്യാമോ ?

ചോദ്യകർത്താവ്

ABU SHARAF JEDDAH

Sep 3, 2026

CODE :Qur16488

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വിശുദ്ധ ഖുർആന് അർഹമായ ആദരവും ബഹുമാനവും നൽകേണ്ടത് നിർബന്ധമാണ്. പൊതുവെ, നാട്ടുനടപ്പാണ് ആദരവിന്റെ അതിരുകൾ നിശ്ചയിക്കുന്നത്. ആയതിനാൽ സ്കൂട്ടറിന്റെ ഡിക്കിയിൽ മുസ്ഹഫ് വെച്ച് അതിന് മുകളിൽ ഇരുന്നു യാത്ര ചെയ്യുന്നത് അപമാനകരമായി ആളുകൾ കാണുന്നതിനാൽ, മുസ്ഹഫ് വൃത്തിയുള്ള ബാഗിലാക്കി തോളിൽ തൂക്കിയിട്ട് യാത്ര ചെയ്യലാണ് ശരിയായ രീതി. എന്നാൽ കനത്ത മഴ കാരണം ബാഗ് നനഞ്ഞുപോവുകയോ മുസ്ഹഫ് കേടുവരാൻ സാധ്യതയുള്ള മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടായാൽ, അത് സുരക്ഷിതമായി വൃത്തിയുള്ള കവറിലാക്കി ഡിക്കിയിൽ വെക്കാവുന്നതാണ്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter