ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 7)

മാലി 

തൊണ്ണൂറു ശതമാനത്തോളം മുസ്‍ലിംകളുള്ള റിപ്പബ്ലിക്കാണ് മാലി. സ്വർണ്ണം ഉല്പാദിപ്പിക്കുന്നതിൽ കീർത്തി നേടിയ ഈ രാജ്യത്ത്, കച്ചവടക്കാർ വഴിയും മത പ്രബോധകനായ അബ്ദുല്ലാഹിബ്‌നു യാസീൻ മുഖേനയുമാണ് ഇസ്‍ലാം പ്രചരിക്കുന്നത്. ക്രിസ്ത്വബ്ദം 1100 ആയപ്പോഴേക്കും മിക്ക നാട്ടുരാജാക്കന്മാരും ഇസ്‍ലാം സ്വീകരിച്ച് കഴിഞ്ഞിരുന്നു. സെനഗൽ ഉൾകൊള്ളുന്ന മാലി ഭരണകൂടമാണ് അന്നുണ്ടായിരുന്നത്.

Also Read:ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 6)

അഹ്മദ് വലൂബ് മാലിയിലെ ഇസ്‍ലാം പ്രചാരണത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വമാണ്. 14 ആം നൂറ്റാണ്ട് വരെ ഏറെ പ്രതാപത്തോടെ തുടര്‍ന്ന ഇസ്‍ലാമിക ഭരണം, 17 ആം നൂറ്റാണ്ടിൽ വിദേശാക്രമങ്ങൾ കൊണ്ടും ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ടും തകരുകയായിരുന്നു. 1896 ൽ ഫ്രഞ്ച് അധിനിവേശ ശക്തികളുടെ ആക്രമണത്തിന് മുന്നിൽ പ്രതിരോധം തീർത്തെങ്കിലും പിടിച്ച് നില്‍ക്കാനായില്ല.

ഫ്രഞ്ച് ഭാഷയും യുറോപ്പിയൻ സംസ്കാരവും അടിച്ചേൽപ്പിച്ച വൈദേശികർ മാലിയിലെ മുസ്‍ലിംകളുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിയെ തളർത്തി. 1958 ൽ സ്വാതന്ത്ര്യം നേടിയ നാട് 1960 ൽ റിപ്പബ്ലിക്കായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter