ബഹറൈന്‍

സഊദി അറേബ്യയുടെ വടക്കു കിഴക്കായി, പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതിചെയ്യുന്ന ഒരു രാജ്യം. 33 ദ്വീപുകള്‍ ചേര്‍ന്ന ഒരു ദ്വീപുസമൂഹമാണിത്. 586 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ബഹറൈന്‍ ദ്വീപാണ് ഏറ്റവും വലുത്. ഔദ്യോഗിക നാമം സ്റ്റേറ്റ് ഓഫ് ബഹറൈന്‍. മൊത്തത്തില്‍ വിസ്തീര്‍ണം 765 ച.കി.മീറ്റര്‍. നാലു ഭാഗവും പേര്‍ഷ്യന്‍ ഗള്‍ഫും അയല്‍രാജ്യങ്ങളായി സഊദി അറേബ്യയും ഖത്തറും സ്ഥിതി ചെയ്യുന്നു. തലസ്ഥാനം മനാമ. നാണയം ബഹറൈനി ദീനാര്‍. 2010 ലെ കണക്കനുസരിച്ച് ജനസംഖ്യ 12,34,571. ജനങ്ങള്‍ നൂറു ശതമാനവും മുസ്‌ലിംകളാണ്. ഇതില്‍ സുന്നികള്‍ക്കു പുറമെ ചെറിയ ശതമാനം ശിയാക്കളുമുണ്ട്.

ചരിത്രം:

ബി.സി. മുവ്വായിരം മുതല്‍തന്നെ ബഹറൈനിന്റെ ചരിത്രം ആരംഭിക്കുന്നു. പുരാതന നഗരങ്ങളായ മെസപ്പൊട്ടോമിയയിലേക്കും സിന്ധൂനദീ തടങ്ങളിലേക്കും ഇവിടെനിന്നും ചരക്കുകള്‍ കൊണ്ടുപോയിരുന്നതായി രേഖകളുണ്ട്. തുടക്ക കാലത്തുതന്നെ ഇസ്‌ലാമെത്തി. അമവി, അബ്ബാസി ഖിലാഫത്ത് കാലങ്ങളില്‍ രാജ്യം പൂര്‍ണമായും ഇസ്‌ലാമിക ഭരണത്തിന് കീഴിലായിരുന്നു. 1507 ല്‍ പോര്‍ച്ചുഗീസുകാര്‍ ബഹറൈനില്‍ വ്യാപാരകേന്ദ്രങ്ങളും സൈനികത്താവളങ്ങളും ആരംഭിച്ചു. 1602 ല്‍ പോര്‍ച്ചുഗീസുകാരെ പുറം തള്ളി ഇറാനികള്‍ രാജ്യം കീഴടക്കി. 1718 ല്‍ ഇറാനികളെ കീഴടക്കി ഒമാന്‍ ഭരണത്തില്‍ വന്നു. 1753 ല്‍ ഇറാന്‍ വീണ്ടും ഭരണത്തില്‍ വരുകയും 1783 വരെ അധികാരം നിലനിര്‍ത്തുകയും ചെയ്തു. 1783 ല്‍ ഖത്തറില്‍നിന്നും വന്ന ശൈഖ് അഹ്മദ് അല്‍ ഖലീഫ ഇറാനികളെ തുരത്തുകയും ബഹ്‌റൈനിന്റെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. അയല്‍പക്കങ്ങളില്‍ നിന്നും ആക്രമണം ഭയപ്പെട്ട ഭരണാധികാരി ബ്രിട്ടനില്‍നിന്നും സഹായം തേടി. തുടര്‍ന്ന് 1861 ല്‍ ബ്രിട്ടനുമായി ഉണ്ടാക്കിയ കരാറനുസരിച്ച് രാജ്യം ബ്രിട്ടനു കീഴില്‍ വന്നു. ഒരു നൂറ്റാണ്ടിനു ശേഷം 1971 ല്‍ ബ്രിട്ടീഷുകാര്‍ പിന്‍മാറിയതോടെ ബഹറൈന്‍ സ്വതന്ത്രമായി.

മതരംഗം:

പ്രവാചകരുടെ കാലത്തുതന്നെ ഇവിടെ ഇസ്‌ലാമെത്തി. രാജാക്കന്മാര്‍ക്ക് കത്തയച്ചിരുന്ന കൂട്ടത്തില്‍ പ്രവാചകന്‍ അന്നത്തെ ബഹറൈന്‍ ഭരണാധികാരി മുന്‍ദിറിനും കത്തയച്ചിരുന്നു. അലാഅ് ബ്‌നു അബ്ദില്ലാഹില്‍ ഹള്‌റമി (റ) യാണ് കത്തുമായി ചെന്നത്. യാതൊരു വൈമനസ്യവും കാണിക്കാതെ മുന്‍ദിര്‍ ഇസ്‌ലാം സ്വീകരിക്കുകയും തന്റെ നാട്ടില്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു.

രാഷ്ട്രീയരംഗം:

1971 ല്‍ സ്വതന്ത്രമായി. 1783 മുതല്‍ ഭരണത്തിലുണ്ടായിരുന്ന അല്‍ ഖലീഫ കുടുംബമാണ് ഇന്നും ഇവിടെ ഭരണം നടത്തുന്നത്. 1973 ല്‍ ഭരണഘടന നിലവില്‍വന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ ശരീഅത്ത് നിയമങ്ങളുണ്ടെങ്കിലും ഇംഗ്ലീഷ് മാതൃകയിലുള്ള നിയമവ്യവസ്ഥയുമായി കൂടിക്കലര്‍ന്നിരിക്കുന്നു. അമീറാണ് രാഷ്ട്രത്തലവന്‍. മുപ്പത് അംഗ ശൂറാ കൗണ്‍സില്‍ നിലവിലുണ്ട്. ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയാണ് രാജാവ്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter