Frequently Asked Questions

മലയാളത്തിലെ സമഗ്ര ഇസ്‍ലാമിക് വെബ് പോര്‍ട്ടല്‍ islamonweb, കേരളത്തിലെ പ്രമുഖ പ്രസാധകരായ ബുക്പ്ലസ്, പ്രമുഖ ബിസിനസ് സ്ഥാപനമായ നഹ്ദി മന്ദി എന്നിവയുമായി സഹകരിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാം ആണ് Salooni Global Online Quiz.   കഴിഞ്ഞ ആറ് വർഷങ്ങളായി റമളാനിൽ നടത്തിവരുന്ന Saloonee റമദാന്‍ ക്വിസിന്റെ സീസണ്‍ 07 ആണ് ഇത്.   

സ്ത്രീപുരുഷ ഭേദമന്യേ ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 

www.islamonweb.net എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള Salooni Online Quiz Quest എന്ന രജിസ്ട്രേഷൻ ലിങ്കിലൂടെ നിങ്ങൾക്ക് മത്സരത്തിൽ രജിസ്റ്റർ ചെയ്യാം.  രജിസ്റ്റർ ചെയ്ത ഉടനെ Registration Successful എന്ന മെസ്സേജ് സൈറ്റിൽ പ്രത്യക്ഷപ്പെടുന്നതോടൊപ്പം താഴെ ഡിസ്പ്ലേ ചെയ്യുന്ന നിങ്ങളുടെ യൂസർ നെയിമും പാസ്സ് വേഡും കോപ്പി ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യേണ്ടതാണ്. വെബ്സൈറ്റില്‍ കയറി, ഈ Username & Password ഉപയോഗിച്ച് ലോഗിൻ ചെയ്‌ത്‌ തുടർന്നുള്ള ദിവസങ്ങളിൽ നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 
NB: മല്‍സരവുമായി ബന്ധപ്പെട്ട മറ്റു നിർദേശങ്ങൾ WhatsApp വഴി നിങ്ങളെ അറിയിക്കുന്നതാണ്. അതിനായി, റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് കാണിക്കുന്ന ലിങ്ക് വഴി, ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യേണ്ടതാണ്. 

2025 മാര്‍ച്ച് 08 നും 9നും ട്രയല്‍ ആയിരിക്കും, 10 മുതല്‍ ഔദ്യോഗികമായി ആരംഭിക്കും. ഓരോ ദിവസവും സൈറ്റില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയാണ് വേണ്ടത്.

ഇല്ല, മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി മല്‍സരത്തിന്റെ അവസാന ദിവസം വരെ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

ഖുർആൻ, സീറ, മുസ്‌ലിംസ്ഓണ്‍വെബ്, ഗാലറി, മറ്റുള്ളവ എന്നീ മേഖലകളിലെ, www.islamonweb.net ലെ താഴെ പറയുന്ന റഫറൻസുകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. സൂറതുറഹ്മാന്‍ വിശദീകരണത്തിന് ബുക്പ്ലസ് പുറത്തിറക്കിയ പുസ്തകവും അവലംബിക്കാവുന്നതാണ്.  

  1.  Quran:  
    1. https://islamonweb.net/ml/quranonweb/introduction
    2. https://islamonweb.net/ml/quranonweb/understand-quran
  2. Seerah:
    1.  https://islamonweb.net/ml/seerah-on-web
    2. https://islamonweb.net/ml/seerah-on-web/love-your-prophet
    3. https://islamonweb.net/ml/seerah-on-web/seerahonweb-general  
  3. Muslimsonweb:  
    1. https://islamonweb.net/ml/muslim-world-on-web/islamic-personalities
    2. https://islamonweb.net/ml/muslim-world-on-web/indian-muslims
  4. Gallery: 
    1. Hadees messages: https://islamonweb.net/ml/gallery-album/3
    2. infographics: https://islamonweb.net/ml/gallery-album/1  
  5. Others:  
    1. Ramadanonweb: https://islamonweb.net/ml/ramadan-on-web 
    2. Shecorner: https://islamonweb.net/ml/columns/she-corner 
    3. സൂറതുറഹ്മാന്‍ കാരുണ്യത്തിന്റെ കേദാരം - സിംസാറുല്‍ഹഖ് ഹുദവി - ബുക് പ്ലസ് പ്രസിദ്ധീകരിച്ച പുസ്തകം 
      ഇതിലെ ഉള്ളടക്കം താഴെ നല്കിയ വീഡിയോയിലും ലഭ്യമാണ്. https://www.youtube.com/playlist?list=PLTSvd6Qqmu4JTbkkzqATsT6JBtHCefd3P 

2025 മാർച്ച് 8 മുതൽ 22 വരെ എല്ലാദിവസവും , ഓരോ ദിവസവും 4 വീതം ചോദ്യങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. റെജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യൂസര്‍ നെയിമും പാസ്‍വേഡും വെച്ച് ലോഗിന്‍ ചെയ്ത് അവക്ക് ഉത്തരങ്ങള്‍ സമര്‍പ്പിക്കുക.    

ഓരോ ദിവസത്തെയും ശരിയുത്തരങ്ങൾ  അടുത്ത ദിവസത്തെ ചോദ്യത്തിന്റെ മറുവശത്ത് ഡിസ്പ്ലേ ചെയ്യുന്നതാണ്.

ഓരോ ദിവസവും 3 വീതം വിജയികളെ തെരഞ്ഞെടുക്കുന്നതായിരിക്കും. അവര്ക്ക് 500 രൂപയുടെ ബുക്സ പ്ലസ് വൗച്ചര്‍ സമ്മാനമായി നല്കപ്പെടുന്നതായിരിക്കും. ഓരോ ദിവസത്തെയും വിജയികളെ തൊട്ടടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുന്നതുമായിരിക്കും.

മെഗാ പ്രൈസ്: ചുരുങ്ങിയത് പത്ത് ദിവസവമെങ്കിലും മത്സരത്തിൽ പങ്കെടുക്കുകയും ആകെ മാര്കിന്റെ 50 ശതമാനം എങ്കിലും നേടുകയും ചെയ്ത മുഴുവന്‍ ആളുകളിൽ നിന്ന് നറുക്കെടുത്ത 3 പേർക്ക് താഴെ പറയും പ്രകാരം മെഗാ പ്രൈസ് നല്കുന്നതായിരിക്കും.

ഒന്നാം സ്ഥാനം: 3000 രൂപ ക്യാഷ് പ്രൈസ്, ബുക്ക് പ്ലസ് പർച്ചേസ് കൂപ്പൺ, നഹ്ദി മന്തി ഫുഡ് കൂപ്പൺ 
രണ്ടാം സ്ഥാനം: 2000 രൂപ കാഷ് പ്രൈസ്, ബുക് പ്ലസ്, നഹ്ദി മന്തി കൂപ്പണുകള്‍.
മൂന്നാം സ്ഥാനം: 1000 രൂപ കാഷ് പ്രൈസ്, ബുക് പ്ലസ്, നഹ്ദി മന്ദി കൂപ്പണ്‍
 
മത്സരത്തിൽ പങ്കെടുത്ത എല്ലാവര്ക്കും Saloonee സർട്ടിഫിക്കറ്റും നല്കപ്പെടുന്നതായിരിക്കും.

ASK YOUR QUESTION

Voting Poll

Get Newsletter