ശത്വഹാത്തു സൂഫിയ്യ: ഒരു പരിചയപ്പെടൽ  -ബുക്ക് റിവ്യൂ

ദക്ഷിണ പൂർവ്വ യുറോപ്പ് മുതൽ ഉത്തര മധ്യാഫ്രിക്ക വരെയും മധ്യ പൗരസത്യ ദേശങ്ങൾ മുതൽ ചൈനയുടെ അങ്ങേതലെ വരെയുമുള്ള സംസ്കാരങ്ങളെയും ലോക സാഹിത്യത്തെയും അഗാധമായി സ്വാധീനിച്ച ആത്മീയ വ്യവസ്ഥയാണ് സൂഫിസം. ഒറ്റവാക്യത്തിൽ പറയുമ്പോൾ "ആത്മാവലോകനത്തിനും ദൈവവുമായുള്ള ആത്മീയാടുപ്പത്തിനും ഊന്നൽ നൽകുന്ന ഇസ്ലാമിക ആദ്ധ്യാത്മദർശനം". ഭൗതികതയെ വെടിഞ്ഞ് ആത്മീയ നിർവൃതി പൂണ്ട് ദൈവീക കൽപ്പനാനുസൃതം ജീവിതം കഴിച്ചുകൂട്ടുന്നവരാണ് സൂഫികൾ. കേവലം പ്രണയാനുഭൂതിയുടെ പര്യായമായി ഇസ്ലാമിക മിസ്റ്റിസിസത്തെ ആധുനികത വിലയിരുത്തുമ്പോൾ അതിനപ്പുറം നിഗൂഢമായ അർത്ഥ തലങ്ങളിലേക്ക് മാനുഷികബോധത്തെ വഴി നടത്താനും മനസ്സിലെ തമസ്സിനെ സംസ്കരിക്കാനും നേരായ  പാതയിൽ ഭൗതികതയെ അവഗണിച്ച് ആത്മീയതയിലൂടെ അല്ലാഹുവിൻ്റെ സാമീപ്യം ലഭിക്കാനുള്ള ഒരു നേർമാർഗമാണ് സൂഫിസം എന്ന് നാം മനസ്സിലാക്കണം.

 അറേബ്യയിലാണ് സൂഫി സാഹിത്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും തുടക്കമെങ്കിലും ഇറാൻ ,ഇറാഖ് തുടങ്ങീ രാജ്യങ്ങളിലൂടെ ആഗോള തലത്തിൽ സൂഫിസം സ്വാധീനിക്കപ്പെട്ടു. സൂഫിസത്തിനും സൂഫി സാഹിത്യ ചരിത്രത്തിനും പ്രവാചക കാലത്തോളം പഴക്കമുണ്ടെന്ന് ചരിത്രം പറയുന്നു. കച്ചവടാ വിശ്വാർത്ഥം യാത്ര ചെയ്യുന്ന അറബികളിൽ നിന്നാണ് സൂഫിസം വ്യാപിക്കപെട്ടത്. ദൈവീക ഭയഭക്തിയുള്ള അറബികൾ യാത്രാ വേളകളിൽ സഹയാത്രികരായി മതപണ്ഡിതന്മാരെ കൂടെക്കൂട്ടിയിരുന്നു. ഈ പണ്ഡിതർ ഓരോ നാടുകളിലും താമസിച്ച് ഇസ്ലാം പ്രചരിപ്പിക്കുകയും തുടർന്ന് ഇസ്ലാമിക മിസ്റ്റിസിസം വ്യാപിക്കുകയമുണ്ടായെന്നാണ് ചരിത്ര ഭാഷ്യം.

കിതാബു ശത്വഹാത്തു സൂഫിയ്യ 

സൂഫി ഡാൻസ്, സൂഫി ശത്വഹാത്ത് തുടങ്ങിയവ ഇസ്ലാമിക് സൂഫിസത്തിൽ എന്നും വിവാദപരമായിരുന്നു. ബാഹ്യമായ അർത്ഥ തലങ്ങൾ വെച്ച് ശത്വഹാത്തിനെ മനസ്സിലാക്കുന്നവർ  സൂഫിസത്തെ അബദ്ധജടിലമായ ഇസമായി മുദ്രകുത്തി. എന്നാൽ , സൂഫികളുടെ ശത്വഹാത്തിൻ്റെ അർത്ഥതലങ്ങളും ചരിത്ര പശ്ചാത്തലങ്ങളും വ്യക്തമായി വിശദീകരിക്കുന്ന ഒരു ഗ്രന്ഥമാണ്  അബ്ദുറഹ്മാൻ ബ ദാവിയുടെ 'ശത്വഹാത്തു സൂഫിയ്യ'.

പ്രതീകാത്മക ചിന്തയിലധിഷ്ഠിതമായ സൂഫി ദർശനങ്ങൾക്ക് അഥവാ ശത്വഹാത്തുകൾക്ക് തുടക്കം കുറിച്ചത് അബൂ യസീദ് അൽ ബിസ്താമി എന്ന പേർഷ്യൻ പണ്ഡിതനാണ്. ദൈവികാനുരാഗം ഉന്മാദാവസ്ഥയിലെത്തുമ്പോൾ സൂഫികൾ വിളിച്ചു പറയുന്നവയാണ് ശത്വഹാത്ത്. പ്രത്യക്ഷത്തിൽ അതിൻ്റെ അർത്ഥ തലങ്ങൾ വിചിത്രമാണെങ്കിലും ആന്തരികാർത്ഥങ്ങൾ വിശാലമായിരിക്കും. എന്നാൽ മജ്സൂബികളായ സൂഫികളെ അനുകരിക്കാൻ പാടില്ലെങ്കിലും അവരെ നാം ആക്ഷേപിക്കരുത്. ഇത്തരത്തിൽ വിവാദപരമായ സൂഫി ശത്വഹാത്തുകളെ കുറിച്ച് പരിജയപ്പെടുത്തുന്ന ഗ്രന്ഥമാണ് ഡോ.അബ്ദുറഹ്മാൻ ബദാവിയുടെ പ്രസ്തുത ഗ്രന്ഥം. ഒരു പാട് ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം തയ്യാനാക്കിയ ഈ  ഗ്രന്ഥത്തിൽ അദ്ദേഹം ശത്വഹാത്തിൻ്റെ സ്വഭാവഗുണങ്ങളെയും അതിൽ നേരിടുന്ന പ്രതിസന്ധികളെയും വ്യക്തമായി പ്രതിപാദിക്കുന്നു. ചുരുക്കത്തിൽ, സൂഫിഗവേഷണ വിദ്യാർത്ഥിക്കൾക്കനുസൃതമായ രീതിയിൽ അവരുടെ കാഴ്ച്ചപാടുകളെയും തത്വചിന്തകളെയും സമ്പന്നമാക്കുന്ന കൃതിയാണ് 'ശത്വഹാത്തു സൂഫിയ്യ'.

 ഗ്രന്ഥകാരനെ കുറിച്ച് 

ഇരുപതാം നൂറ്റാണ്ടിലെ ഈജിപ്തിലെ എറ്റവും പ്രഗത്ഭരായ ദാർശനിക വ്യക്തികളിൽ ഒരാളായ അബ്ദുറഹ്മാൻ ബദാവി 1917 കൈറോയിൽ നിന്ന് തൊണ്ണൂറ്റഞ്ച് മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഷറാബാസ് ഗ്രാമത്തിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിക്കുന്നത്. സമർത്ഥനായ  എഴുത്തുകാരനും വിവർത്തകനുമായ അദ്ദേഹം ആദ്യത്തെ അസ്തിത്വവാദിയുമായി കണക്കാക്കപ്പെടുന്നു. 
 1938 ഒക്ടോബർ 15ന് ഈജിപ്ഷ്യൻ സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്ട്സ് ഫിലോസഫിയിൽ ലക്ചററായി ബദാവിയെ നിയമിച്ചു. ഗ്രീക്ക് തത്വചിന്ത, ഫ്രഞ്ച് തത്വചിന്ത എന്നീ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. ഗ്രീക്ക് തത്വചിന്ത പാഠങ്ങൾക്കു പുറമേ തർക്കശാസ്ത്രവും ഗവേഷണ രീതിശാസ്ത്രവും അദ്ദേഹം പഠിപ്പിച്ചു. ഫോഡ് യൂണിവേഴ്സിറ്റി, ഇബ്രാഹീം യൂണിവേഴ്‌സിറ്റി, ഫ്രഞ്ച് യൂണിവേഴ്സിറ്റി, ലിബിയൻ യൂണിവേഴ്സിറ്റി, കൈറോ യൂണിവേഴ്സിറ്റി  തുടങ്ങി ഒട്ടനവധി സർവകലാശാലകളിൽ തത്വശാസ്ത്ര വിഭാഗത്തിലെ പ്രഫസറായി അദ്ദേഹം നിയോഗിക്കപ്പെട്ടു.2002 ജൂലൈ 25 കൈറോയിൽ വെച്ച് തൻ്റെ എൻപ്പത്തിയഞ്ചാം വയസ്സിലാണ് അബ്ദുറഹ്മാൻ ബദാവി ദിവംഗതനായത് .

തയ്യാറാക്കിയത്:ജാസിം ഇരിങ്ങല്ലൂര്‍

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter