ഖുര്‍ആനിലെ ചരിത്രങ്ങളില്‍ മുഫസ്സിരുമാര്‍ക്കിടയില്‍ അഭിപ്രയ വിത്യാസം കാണുന്നുവല്ലോ. ഉദാ. ആസ്ഹാബുല്‍ കഹ്ഫിലെ ആളുകളുടെ പേരുകള്‍, താമസിച്ച ഗുഹയുടെ സ്ഥാനം എന്നിങ്ങനെ. അതെങ്ങനെ വന്നതാണ്‌? അതുപോലെ ഇമാം റാസി, ഇമാം അബു ഹനീഫ തുടങ്ങിയവര്‍ക് ഈ ചരിത്രം എവിടെ നിന്നാണ് ?

ചോദ്യകർത്താവ്

ശുഐബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മുന്‍കാല വേദങ്ങളിലും  വേദക്കാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട  കുറേ ചരിത്രങ്ങള്‍ ഇസ്‍ലാമിക ഗ്രന്ഥങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇസ്റാഈലിയ്യാത് എന്ന പേരിലാണവ അറിയപ്പെടുക. ഇവയില്‍ നമ്മുടെ പ്രമാണങ്ങളോട് യോജിച്ച് വന്നത് സ്വീകാര്യവും, നമ്മുടെ പ്രമാണങ്ങള്‍ക്കെതിരായി വന്നത് തള്ളപ്പെടേണ്ടവയുമാണ്. രണ്ട് വിഭാഗത്തിലും ഉള്‍പെടാത്ത വിശ്വസിക്കേണ്ടതില്ലെങ്കിലും  കളവെന്ന് പറയാനാവാത്ത ഒരു വിഭാഗം ഉദ്ധരണികളുമുണ്ട്. അവ ഉദ്ധരിക്കുകയുമാവാം. ആ വിഭാഗത്തിലാണ് ചോദ്യത്തില്‍ പറഞ്ഞ പോലോത്ത ചരിത്രങ്ങള്‍ ഉള്‍പെടുത്തേണ്ടത്. വിത്യസ്ത രീതിയില്‍ വേദഗ്രന്ഥങ്ങളിലോ വേദക്കാരില്‍ നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ നമ്മുടെ മുഫസ്സിരീങ്ങളെയും ആ അഭിപ്രായ വിത്യാസം ബാധിക്കും. ഇങ്ങനെ വേദക്കാരില്‍ നിന്ന് ഉദ്ധരിച്ചവരില്‍ നിന്നോ ചരിത്രം ആഴത്തില്‍ പഠിച്ച ഇമാം സുദ്ദി പോലോത്തവരില്‍ നിന്നോയൊക്കെയാണ് മുഫസ്സിറുകള്‍ ഈ കഥകളുദ്ധരിച്ചത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter