റമദാന് ചിന്തകള്‍ - നവൈതു..24. മാതാപിതാക്കള്‍ എത്ര പുണ്യം ചെയ്തവര്‍...
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയിലെ കോടതിയില്‍ ഒരു കേസ് വന്നു. വൃദ്ധനായ പിതാവിനെ നോക്കാനുള്ള അവകാശം ആര്‍ക്കാണെന്ന, രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു കേസിലേക്കെത്തിയത്. സാധാരണയില്‍ വ്യത്യസ്തമായി, രണ്ട് പേരും പിതാവിനെ തനിക്ക് വേണമെന്നായിരുന്നു ആഗ്രഹിച്ചതും വാദിച്ചതും. പിതാവിനെ ലഭിക്കാത്ത പക്ഷം, സ്വര്‍ഗ്ഗം ലഭിക്കാനുള്ള അവസരം ഇല്ലാതാകുമോയന്നതായിരുന്നു അവരുടെ ആശങ്ക. അവസാനം ഊഴം വെച്ച് രണ്ട് പേരും മാറിമാറി പിതാവിനെ പരിചരിക്കട്ടെ എന്ന് വിധിക്കുകയല്ലാതെ കോടതിക്ക് വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അതോടെ, ആ മാസം അവകാശപ്പെട്ട മകന് പിതാവിനെയും കൊണ്ട് തിരിച്ചുപോവുമ്പോള്‍, സഹോദരനോടൊപ്പം പോവുന്ന പിതാവിനെ നോക്കി രണ്ടാമത്തെ മകന് കോടതിവരാന്തയിലിരുന്ന് കരയുകയായിരുന്നു. ഒരു മാസം കഴിഞ്ഞല്ലേ പിതാവിനെ ഇനി തനിക്ക് കിട്ടൂ, അപ്പോഴേക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ടാവുമോ എന്ന് ആരറിയുന്നു എന്ന് വിലപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇതാണ്, ഒരു വിശ്വാസിയുടെ മാതാപിതാക്കള്‍ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ സംഭവിക്കേണ്ടത്. മാതാപിതാക്കള്‍ രണ്ട് പേരുമോ ആരെങ്കിലും ഒരാളോ വാര്‍ദ്ധക്യത്തിലെത്തുന്നതോടെ, അവരോട് ഏറെ കരുണയോടെ വര്‍ത്തിക്കണമെന്നും അവര്‍ക്ക് പ്രയാസമുണ്ടാവുന്ന ഒരു വാക്ക് പോലും പറഞ്ഞ് പോവരുതെന്നുമാണ് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനം. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാന്‍ അവസരം ലഭിച്ചിട്ടും അതിലൂടെ സ്വര്‍ഗ്ഗം നേടാന്‍ സാധിക്കാത്തവന്റെ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയും ഇതിനോട് ചേര്‍ത്ത് വായിക്കാം.
Read More: റമദാന് ചിന്തകള്‍ - നവൈതു..22. കുടുംബത്തിലും സന്തോഷം പകരുന്ന വിശ്വാസി..
വൃദ്ധര്‍ക്ക് പോലും സാമൂഹ്യസുരക്ഷയും സമ്പൂര്ണ്ണസുരക്ഷിതത്വവും ലാളനയും ഉറപ്പ് വരുത്തുകയാണ് വിശുദ്ധ ഇസ്ലാം ഇതിലൂടെ ചെയ്യുന്നത്. മറ്റുപലരും മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലും കനിവാലയങ്ങളിലും കൊണ്ട് വിടുമ്പോള്‍, മുസ്ലിം സമൂഹത്തില്‍ ഇത് വിരളമായതും ഇത്തരം അധ്യാപനങ്ങള്‍ കൊണ്ട് തന്നെ.
അഥവാ, വിശ്വാസിയുടെ ഭാര്യയും മക്കളുമെന്ന പോലെ വൃദ്ധരായ മാതാപിതാക്കളും ഏറെ ഭാഗ്യവന്മാരാണ് എന്നര്‍ത്ഥം. അവസാനശ്വാസം വരെ ഏറെ സ്നേഹവും ലാളനയും നിറഞ്ഞ പരിചരണവും, മനസ്സറിഞ്ഞ പ്രാര്‍ത്ഥനയും ലഭിക്കുന്നത് ഒരു പക്ഷേ, ഭൂമിയില്‍ അവര്‍ക്ക് മാത്രമായിരിക്കും. മറ്റാര്‍ക്കും അത്തരം ഒരു ഭാഗ്യം ലഭിക്കുമെന്ന് ഉറപ്പിക്കുക വയ്യ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment