തായ്‌ലൻഡ്
തായി ജനതയുടെ 18 ശതമാനം മുസ്ലിംകളാണ് തായ്‌ലൻഡിൽ ജീവിക്കുന്നത്. ദക്ഷിണ തായ്‌ലാൻഡിലൂടെയും ഉത്തര തായ്‌ലാൻഡിലൂടെയുമാണ് ഇസ്ലാം പ്രവേശനം. കടൽ വഴി എത്തിയ അറബി കച്ചവടക്കാർ മുഖേന ഇസ്‍ലാം പ്രചരിച്ച ദക്ഷിണ തായ്‌ലൻഡിൽ 80 ശതമാനവും മുസ്ലിംകളാണ്. ഫതാനി എന്ന് വിളിക്കപ്പെടുന്ന ഈ തീരദേശത്ത് അഞ്ചാം നൂറ്റാണ്ടിൽ തന്നെ അറബികൾ തുറമുഖങ്ങൾ സ്ഥാപിച്ചിരുന്നു. ഹിജ്‌റ പത്താം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് സ്വതന്ത്ര മുസ്ലിം ഭരണകൂടം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഹിജ്‌റ 917 ൽ തായ്‌ലാൻഡുകാർ ഈ പ്രദേശം കയ്യടക്കാൻ ശ്രമിച്ചെങ്കിലും മുസ്ലിംകളുടെ ചെറുത്ത് നിൽപ്പിനു മുന്നിൽ പിൻവാങ്ങേണ്ടി വന്നു. എന്നാൽ ചില മുസ്ലിംകളെ ഇന്നത്തെ ബാങ്കോങിലേക്ക് നിർബന്ധിപ്പിച്ച് മാറ്റിപാർപ്പിച്ചിരുന്നു. അതുകൊണ്ടാണ് തലസ്ഥാന നഗരിയിൽ ഇസ്ലാം ശക്തിയായത്.
രാജാവിന്റെ ഇടപെടലും ഫതാനി നഗരത്തെ വിഭജിച്ചും കലാപം നടത്തി മുസ്ലിം വംശഹത്യ നടപ്പിലാക്കിയും മുസ്ലിംകളെ അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. മുസ്ലിംകൾക്കെതിരെയുള്ള നടപടികൾക്ക് ബ്രിട്ടീഷ് സഹായം നിർലോഭം ലഭിച്ചിരുന്നു.
തായ് മുസ്ലിം ജനത
തായ്‌ലൻഡിലെ മുസ്‌ലിം ജനസംഖ്യ ചൈന, പാകിസ്ഥാൻ, കംബോഡിയ, ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നും തായ്‌സ് വംശജരിൽ നിന്നും കുടിയേറിയവരാണ്. അതേസമയം തായ്‌ലൻഡിലെ മൂന്നിൽ രണ്ട് മുസ്‌ലിംകളും തായ് മലയക്കാരാണ്.
തായ് മുസ്‌ലിംകളും വംശീയമായും ഭാഷാപരമായും അവർ തായ് പാരമ്പര്യ മുസ്‌ലിംകൾ, വിവാഹത്തിലൂടെ മുസ്‌ലിംകൾ, അല്ലെങ്കിൽ സമീപകാലത്ത് വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവരാണ്. പ്രധാനമായും മധ്യ, തെക്കൻ പ്രവിശ്യകളിലാണ് താമസിക്കുന്നത്.
Also Read:നേപ്പാളിലെ ഇസ്‌ലാമിക ചരിത്രം
തായ് മലയന്മാർ തെക്കേ അറ്റത്തുള്ള മൂന്ന് അതിർത്തി പ്രവിശ്യകളിലാണുള്ളത്. പ്രാദേശിക മുസ്‌ലിം ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും പ്രധാനമായും മലയക്കാരാണ്, ഇത് പ്രദേശത്തെ ജനസംഖ്യയുടെ 80 ശതമാനത്തോളം വരും.തായ് മലായ് മുസ്‌ലിംകൾ സാംസ്കാരിക സവിശേഷതയെ സംരക്ഷിക്കുന്നവരാണ്.
തായ് ഭാഷയിൽ ചിൻ ഹോ എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകളിൽ പെട്ടവരാണ് ചൈനീസ് മുസ്‌ലിംകൾ.
വിദ്യാഭ്യാസം
കാര്യക്ഷമതയും ഊർജ്ജസ്വലതയും വർദ്ധിപ്പിക്കുന്നതിനായി ഇസ്ലാമിക് പ്രൈവറ്റ് സ്കൂളുകൾ സ്ഥാപിക്കുന്നതിനെ തായ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരമ്പരാഗത ഇസ്ലാമിക സ്കൂളുകളെ ആധുനിക-മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂട്ടിയോജിപ്പിക്കാനുള്ള നയങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാറുണ്ട്. പോണ്ടോക്ക് എന്നാണ് മുസ്ലിം സ്കൂളുകളെ വിളിക്കുന്നത്. പരമ്പരാഗത മതപഠന സ്ഥാപനങ്ങളും മതഭക്തിയുള്ള സ്ഥലങ്ങളുമായ ഈ സ്കൂളുകൾക്ക് ഇരുപതാം നൂറ്റാണ്ടിലുടനീളം പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്. വിഘടനവാദ അക്രമം ഉൾപ്പെടെയുള്ള ആധുനികവൽക്കരണ ശക്തികളാണ് പോണ്ടോക്കിനെ തകർക്കാൻ ശ്രമിച്ചത്.
പട്ടാണി മുസ്ലിംകൾക്കിടയിൽ ഇസ്ലാമിക വിദ്യാഭ്യാസം ആരംഭിച്ചത് മുസ്ലിംകൾ പട്ടാണിയിൽ സ്ഥിരതാമസമാക്കിത് മുതലാണ്. ഇവിടെ പതിനഞ്ചാം നൂറ്റാണ്ടിലാണ് അടിസ്ഥാന വിദ്യാഭ്യാസം ആരംഭിച്ചത്.
ഖുർആൻ പഠനം അടിസ്ഥാന വിദ്യാഭ്യാസമായിരുന്നു. ബോർഡിംഗ് സ്കൂളായിരുന്നു പ്രധാന വിദ്യാഭ്യാസ സ്ഥാപനം.
തെക്കൻ തായ്‌ലൻഡിൽ ഇസ്‌ലാമിക ഇസ്ലാമേതര ദേശീയ സ്‌കൂളുകളുണ്ട്. 85 ശതമാനം മലായ്-മുസ്‌ലിം വിദ്യാർത്ഥികളും ഇസ്ലാമിക് സ്‌കൂളുകളിൽ പഠിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ആധുനികവൽക്കരണത്തിന് കടന്നുവരവിൽ സമ്മർദ്ദമുണ്ടായിരുന്നിട്ടും ഇസ്ലാമിക വിദ്യാഭ്യാസത്തിനും ഇസ്ലാമിക അധ്യാപകർക്കും കൂട്ടായ സാമൂഹിക-സാംസ്കാരിക അവബോധത്തിലും മലായ്-മുസ്‌ലിംകൾ പിന്നോട്ട് പോയിട്ടില്ല.
Leave A Comment