ജനിച്ച നാട്ടിൽ നിന്ന്  പറിച്ചെടുക്കാൻ നോക്കണ്ട, പടർന്നു കയറും ഞങ്ങൾ

കാട്ടാള സംഘികൾ  തട്ടിപ്പിലൂടെ  അധികാരത്തിലെറി  ഭാരതത്തിന്റെ  മഹത്തായ ഭരണഘടനയേയും  ഈ രാജ്യത്തിന്റെ മഹത്തായ ബഹുസ്വര പാരമ്പര്യത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. 

ഭരണ കസേരയിൽ കയറിയിരുന്ന്  അതേത്  ഭേദഗതി  നടത്തിയാലും ബില്ല് പാസാക്കിയാലും ശെരി, നിങ്ങൾ പറയുന്നതെന്തും  ഞങ്ങൾ അനുസരിക്കുമെന്ന് വെറും വ്യാമോഹം മാത്രമാണ്, അതിനു മാത്രം വിഡ്ഢികൾ ഒന്നുമല്ല മുസ്ലിംങ്ങൾ.. 

ഇതിന്  പിന്നിൽ  നിങ്ങൾക്ക് ഒരറ്റ ലക്ഷ്യം മാത്രമുള്ളൂ  എന്നറിയാം.. ഇന്ത്യയിൽ ഇനി  മുസ്‌ലിംങ്ങൾ  ശേഷിക്കാൻ പാടില്ല, പൂർവികരുടെ രേഖകൾ കൃത്യമായി കാണിക്കണം.. കാണിച്ചാൽ പോലും നിങ്ങൾ ഞങ്ങളെ  വെറുതെ വിടില്ല എന്ന്  ഉറപ്പുണ്ട്..  അതല്ല, ഇനി ഈ കുതന്ത്രത്തിൽ  വീണ്  ഇസ്ലാമിനെ  ഉപേക്ഷിക്കുമെന്നതാണ്  നിങ്ങൾ  കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റി.. അങ്ങനെ ഉണ്ടാകുന്നവർ ഉണ്ടായേക്കാം.. എല്ലാവരും അത്ര മണ്ടൻമാരല്ല.. കാരണം ഇഹലോകം വിശ്വാസിയുടെ നരഗമാണെന്ന് പഠിച്ചവരും വിശ്വസിക്കുന്നവരുമാണ് ഞങ്ങൾ
        
"ദുഃഖിക്കേണ്ട, തീർച്ചയായും അല്ലാഹു നമ്മുടെ കൂടെ ഉണ്ട് "ഞങ്ങളെ സഹായിക്കാൻ ആകാശ ലോകത്ത്‌ എണ്ണിതിട്ടപ്പെടുത്താൻ കഴിയാതന്ത്ര മാലഖന്മാരെ  ഞങ്ങളുടെ രക്ഷക്കായി അള്ളാഹു  നിശ്ചയിച്ചിട്ടുണ്ട്.

തന്റെ ദാസനെ  തീ  കുണ്ടാരത്തിലേക്ക് ശത്രുക്കൾ വലിച്ചെറിഞ്ഞപ്പോൾ.. ആ  തീയിനോട്  ഇബ്രാഹിമിന്  നീ  തണുപ്പും രക്ഷയും  ആകണം എന്ന്  പറഞ്ഞ ഇബ്രാഹിം നബിയുടെ റബ്ബ് തന്നെയാണ് നമ്മുടെ റബ്ബ്.                     

തന്റെ ദാസന്മാർ ശത്രുക്കളാൽ  ആക്രമിക്കപ്പെടാൻ പോയപ്പോൾ  ബദറിലേക്ക്  തുടരെ, തുടരെ  മലക്കുകളെ  അയച്ച റബ് തന്നെയാണ് നമ്മുടെ റബ്ബ്..

അമിത്  ഷാ  ക്കും, മോദിക്കും  പാഠമാകട്ടെ......, ഞങ്ങളെ കൂടെ പ്രതിശേദിക്കാൻ വേണ്ടി ശബരിമലക്കു പോകാൻ വേണ്ടി മാലയിട്ട അയ്യപ്പൻ ഭക്തനും, കരയുന്ന അമ്മയും, ചേച്ചി മാരും ഉണ്ട്.. ഒറ്റക്ക് നമ്മളൊരു ദുർബലമായ നൂലാണെങ്കിൽ ഒരുമിച്ച് ചേർന്നപ്പോൾ ഞങ്ങളൊരു മനോഹരമായ പരവതാനിയാണ്. 
ഇനി  ഒരു പക്ഷെ പരാജയപെടുകയാണെങ്കിൽ  പോലും അത്  അള്ളാഹു വിന്റെ പരീക്ഷണമായി ഞങ്ങൾ കണക്കാക്കും. അവസാനം നിങ്ങൾ ഞങ്ങളെ നശിപ്പിക്കും. അത് ഞങ്ങൾക്ക് സ്വർഗത്തിലേക്കുളള എളുപ്പവഴിയാകും. 

ഞങ്ങൾ ജീവിച്ചിരിക്കുന്ന കാലം ഞങ്ങളെ മതത്തെ ചവിട്ടി തേക്കാൻ ഞങ്ങൾ സമ്മതിക്കില്ല.. ഒറ്റക്ക് നമ്മളൊരു കല്ല് ആണെകിൽ ഒരുമിച്ച് ചേരുമ്പോൾ നമ്മൾ ഭൂമിയാണ്. പരസ്പരം തോൽപ്പിക്കാൻ ശ്രമിക്കാതെ  ഒറ്റക്കെട്ടായി നമുക്ക്  മുന്നേറാം.. നമുക്കെല്ലാവർക്കും ഒരുമിച്ച്  വിജയിക്കാം.. ! റബ്ബ് നമ്മോടൊപ്പമുണ്ട് തീർച്ച

ASLA PARVIN P

  BA Arabic 2nd Year
Al-Warda Women's College Vengara

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter