പള്ളികളിൽ ആരാധനകൾ നിയന്ത്രിക്കുക:കോഴിക്കോട് ഖാസി
- Web desk
- Mar 22, 2020 - 04:29
- Updated: Mar 22, 2020 - 04:29
കോഴിക്കോട്: പള്ളികൾ നിസ്കാര സമയത്ത് മാത്രം തുറന്നു ജമാഅത്തുകൾ കർശനമായി നിയന്ത്രിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ നിർദ്ദേശം നൽകി.
ജമാഅത്ത് നിസ്കാരം മുടങ്ങാത്ത വിധം ഇമാം മുഅദ്ദിൻ എന്നിവർ ബാങ്ക് വിളിച്ച ഉടനെ ജമാഅത്ത് നിസ്കരിക്കുകയും ജനസമ്പർക്കം ഒഴിവാക്കുകയും വേണം.
ഈ സമയത്തും സാനിറ്റൈസർ ഉപയോഗിച്ച് മാത്രം പരസ്പരം ഇടപഴകാൻ ശ്രദ്ധിക്കേണ്ടതാണ്.
ജുമുഅ നിസ്കാരം നിർണ്ണിത അംഗങ്ങളിൽ മാത്രം പരിമിതപ്പെടുത്തി ഏറ്റവും ചുരുങ്ങിയ സമയത്തിനകം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
സർക്കാറും ആരോഗ്യവകുപ്പും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പൂർണമായി പാലിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങളെല്ലാം നിർവഹിക്കേണ്ടതെന്നും കോഴിക്കോട് ഖാസി അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment