പള്ളികളിൽ ആരാധനകൾ നിയന്ത്രിക്കുക:കോഴിക്കോട് ഖാസി
കോഴിക്കോട്: പള്ളികൾ നിസ്കാര സമയത്ത് മാത്രം തുറന്നു ജമാഅത്തുകൾ കർശനമായി നിയന്ത്രിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ നിർദ്ദേശം നൽകി. ജമാഅത്ത് നിസ്കാരം മുടങ്ങാത്ത വിധം ഇമാം മുഅദ്ദിൻ എന്നിവർ ബാങ്ക് വിളിച്ച ഉടനെ ജമാഅത്ത് നിസ്കരിക്കുകയും ജനസമ്പർക്കം ഒഴിവാക്കുകയും വേണം. ഈ സമയത്തും സാനിറ്റൈസർ ഉപയോഗിച്ച് മാത്രം പരസ്പരം ഇടപഴകാൻ ശ്രദ്ധിക്കേണ്ടതാണ്. ജുമുഅ നിസ്കാരം നിർണ്ണിത അംഗങ്ങളിൽ മാത്രം പരിമിതപ്പെടുത്തി ഏറ്റവും ചുരുങ്ങിയ സമയത്തിനകം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സർക്കാറും ആരോഗ്യവകുപ്പും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പൂർണമായി പാലിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങളെല്ലാം നിർവഹിക്കേണ്ടതെന്നും കോഴിക്കോട് ഖാസി അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter