പരീക്ഷ എളുപ്പമാകാന്‍ പത്ത് വഴികള്‍
പരീക്ഷ എളുപ്പമാകാന്‍ ചില മാര്‍ഗനിര്‍ദേശങ്ങളാണ് താഴെ കൊടുക്കുന്നത്.
1-പഠനത്തിന് മതിയായ സമയം കണ്ടെത്തുക, ക്രമീകരിക്കുക
നിങ്ങളുടെ ശീലങ്ങള്‍ക്ക് അനുയോജ്യമായ ഒരു പഠന ഷെഡ്യൂള്‍ ഉണ്ടാക്കുക, അവസാന നിമിഷത്തേക്ക് കാത്തിരിക്കരുത്. എത്ര പരീക്ഷകളുണ്ടെന്നും എത്ര പേജുകള്‍ പഠിക്കണമെന്നും മനസ്സിലാക്കിയ ശേഷം, ശേഷിച്ച ദിവസങ്ങള്‍ക്കനുസരിച്ച് പഠനം ക്രമീകരിക്കുക.
2- പഠന സ്ഥലം സജ്ജമാക്കുക
പഠിക്കാനിരിക്കുന്ന റൂം ഏറെ വൃത്തിയുള്ളതും അടുക്കും ചിട്ടയുമുള്ളതുമായിരിക്കണം. ബുക്കുകളും നോട്ട്‌സുകളും വെക്കാന്‍ മതിയായ ഇട(സ്‌പെയ്‌സ്)മുണ്ടെന്ന് ഉറപ്പുവരുത്തുക, നിങ്ങളുടെ റൂം തെളിച്ചമുള്ളതാണെന്നും ചെയര്‍ അനുയോജ്യമാണെന്നുമെല്ലാം പരിഗണിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. പഠനസ്ഥലത്ത് ശ്രദ്ധ തിരിക്കുന്ന ഒന്നും ഇല്ലാതിരിക്കേണ്ടതുമുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ നിങ്ങളുടെ അഭിരുചിക്കനുയോജ്യമായി പഠന ഇടം ലേണിംഗ് ഫ്രണ്ട്‍ലിയാണെന്ന് ഉറപ്പുവരുത്തുക.
3-ചാര്‍ട്ടുകളും ഡയഗ്രമുകളും (രൂപചിത്രങ്ങള്‍) ഉപയോഗിക്കുക
പഠന സാമഗ്രികള്‍ പരിഷ്‌കരിക്കുമ്പോള്‍ വിഷ്യല്‍ എയ്ഡുകള്‍(പഠനസഹായി) പ്രത്യേകിച്ചും സഹായകമാകും. ഒരു വിഷയത്തിന്റെ തുടക്കത്തില്‍ വിഷയത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതെല്ലാം എഴുതുക, പരീക്ഷയോട് അടുത്ത് ഒരു ഡയഗ്രാം ഉപയോഗപ്പെടുത്തി റിവിഷന്‍ നടത്തുക. ഇത്തരം വിഷ്വല്‍ മെമ്മറന്‍സ് പരീക്ഷ എഴുതുമ്പോള്‍ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഏറെ സഹായകമാവും.
4-ക്വസ്റ്റ്യന്‍ ബാങ്ക് ഉപയോഗിക്കുക
മുന്‍ പരീക്ഷകളിലെ ചോദ്യ പേപ്പറുകള്‍ ഉപയോഗിച്ച് പരിശീലിക്കുക എന്നത് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ്.
ചോദ്യങ്ങളുടെ ഫോര്‍മാറ്റും രീതിയും മനസ്സിലാക്കാന്‍ അവ നിങ്ങളെ ഏറെ സഹായിക്കും.
5- മറ്റുള്ളവര്‍ക്ക് വിശദീകരിച്ച് നല്‍കാനുള്ള അവസരങ്ങളുണ്ടാക്കുക
നിങ്ങളുടെ കുടുംബത്തിലെയോ സുഹൃത്തുക്കളുടെയോ സഹായത്തോടെ നിങ്ങള്‍ക്ക് പരീക്ഷയില്‍ മികവ് പുലര്‍ത്താം. മറ്റുള്ളവരുമായി പങ്ക് വെച്ചും അവര്‍ക്ക് വിശദീകരിച്ച് കൊടുത്തും പഠിച്ചത് കൂടുതല്‍ മനസ്സിലുറപ്പിക്കാം.
6-സുഹൃത്തുക്കളുമായി പഠന ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക.
സംഘം ചേര്‍ന്നുള്ള പലര്‍ക്കും ഏറെ ഉപകാരം ചെയ്യും. സംശയങ്ങള്‍ അനാവരണം ചെയ്യാനും പരസ്പരം ചര്‍ച്ച ചെയ്യാനും ഇത് ഏറെ സഹായകമാവും.
7-പഠനത്തിനടയില്‍ ബ്രൈക്കുകള്‍(ഇടവേള) എടുക്കുക
തലച്ചോറിന്റെ ശ്രദ്ധ വീണ്ടെടുക്കാന്‍ ഇടവേളകള്‍ ആവശ്യമാണ്. ഒറ്റ ഇരുപ്പില്‍ ദീര്‍ഘനേരം പഠിക്കുന്നത് നല്ല രീതിയല്ല. ഇടക്ക് ബ്രേക് എടുത്ത്, കാറ്റും വെളിച്ചവുമുള്ളയിടങ്ങളില്‍ പോയി മനസ്സിനെയും ശരീരത്തെയും റീഫ്രഷ് ചെയ്യുക.
8- ഭക്ഷണരീതിയും പ്രധാനം തന്നെ
എല്ലായ്പോവും ഭക്ഷണരീതി പ്രധാനമാണ്, പരീക്ഷാ കാലത്ത് പ്രത്യേകിച്ചും. സ്വാഭാവികമായും പുതിയതും വിറ്റാമിന്‍ സമ്പുഷ്ടവുമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ശരീരവും തലച്ചോറും ആരോഗ്യകരമായി നിലനില്‍ക്കും. അത് ഏകാഗ്രതയും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്താന്‍ സഹായിക്കും.
9- പരീക്ഷയുടെ ദിവസം നന്നായി പ്ലാന്‍ ചെയ്യുക
എല്ലാ നിലക്കും പരീക്ഷക്ക് സജ്ജമാണെന്ന് നേരത്തെ ഉറപ്പ് വരുത്തുക. അതിന് മുമ്പ് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്നതൊക്കെ തീര്‍ക്കുക. പേന, പേപ്പര്‍ തുടങ്ങി പരീക്ഷക്ക് ആവശ്യമായതെല്ലാം അന്നേദിവസം നേരത്തെ തന്നെയോ തലേന്ന് രാത്രി തന്നെയോ ഉണ്ടെന്ന് ഉറപ്പ് വരുത്തി തയ്യാറാക്കി വെക്കുക. മതിയായ സമയത്ത് തന്നെ സ്ഥലത്തെത്തുക, വൈകിയെത്തുന്നതിലൂടെ ഏറെ ഉല്‍കണ്ഠകള്‍ക്ക് കാരണമാവും.
10.ധാരാളം വെള്ളം കുടിക്കുക
പരീക്ഷക്ക് വേണ്ടി പഠിക്കുമ്പോഴും പരീക്ഷക്കിടയിലും വെള്ളം കുടിക്കുന്നത് നല്ലതാണ്. ജലാംശം അവശേഷിക്കുന്നത് പ്രധാനമാണ്. ഇത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും ആരോഗ്യകരമായ മനസ്സിനും അത്യന്തം ഗുണം ചെയ്യും.
തയ്യാറാക്കിയത് അബ്ദുല്‍ ഹഖ് മുളയങ്കാവ്
Leave A Comment