പോലീസ് തങ്ങൾക്കൊപ്പമെന്ന് ആർത്തുവിളിക്കുന്ന കലാപകാരിയുടെ വീഡിയോ പുറത്ത്
- Web desk
- Feb 26, 2020 - 06:12
- Updated: Feb 26, 2020 - 06:12
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്നവരുടെ ഇടയിലേക്ക് ആക്രമണം അഴിച്ചു വിട്ട ഹിന്ദുത്വ ഭികരര്‍ക്ക് പൊലീസ് സഹായം ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു.
ജയ് ശ്രീറാം വിളിക്കുന്ന ഡല്‍ഹിയിലെ കലാപകാരിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
സമരക്കാര്‍ക്കിടയിലേക്ക് കല്ലെടുത്തെറിയുന്ന ഒരു അക്രമി തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
"ഇതെല്ലാം നമ്മുടെ ഹിന്ദു സഹോദരന്‍മാരാണ്. പൊലീസും നമ്മുടെ കൂടെയാണെന്നാണ് അക്രമി വീഡിയോയില്‍ പറയുന്നത്". അക്രമം മം നടക്കുമ്പോൾ പോലീസ് കലാപകാരികൾക്ക് സഹായം ചെയ്യുന്നുവെന്ന ആരോപണം ഉയരുന്നതിനിടെ പോലീസ് തങ്ങൾക്കൊപ്പമാണെന്ന് വിളിച്ചു പറയുന്ന കലാപകാരിയുടെ വീഡിയോ പുറത്തുവന്നതോടെ തികച്ചും വെട്ടിലായിരിക്കുകയാണ് ഡൽഹി പോലീസ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment