ആഫ്രിക്കയെ അറബികളും കൈവിടുമ്പോള്‍

 width=`സമാധാന പ്രക്രിയകളുടെ അവസാനം'(The end of peace process) എന്ന പുസ്‌തകത്തിലെ `മനുഷ്യത്വമില്ലായ്‌മയാണ്‌ പ്രശ്‌നം'(The problem is inhumanity) എന്ന ലേഖലനത്തിലൂടെ എഡ്‌വാര്‍ഡ്‌ ഡബ്‌ള്യൂ സൈദ്‌, അധിനിവേശ ഇടപെടലുവഴി ദുരിതക്കയത്തിലിറങ്ങേണ്ടി വന്ന ചില മധ്യേഷ്യന്‍ രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ക്ക്‌ അഭയം നല്‍കുവാനുള്ള, അവിടത്തെ തന്നെ മറ്റു ചില രാഷ്‌ട്രങ്ങളുടെ മനസ്സില്ലായ്‌മയെ ചോദ്യം ചെയ്യുന്നുണ്ട്‌. സമാനമായ മറ്റൊരു സംഭവമാണ്‌ ദാരിദ്രത്തിന്റെ പടുകുഴിയിലകപ്പെട്ടിരിക്കുന്ന ആഫ്രിക്കയോടുള്ള സമീപന രീതിയിലും അറബ്‌ ലോകം കാണിക്കുന്നത്‌. സമ്പന്നതയുടെ ഉച്ചിയില്‍ നില്‍ക്കുമ്പോഴും അറബ്‌ ലോകത്തെ മുസ്‌ലിം രാഷ്‌ട്രങ്ങളേക്കാള്‍ 52 ശതമാനത്തില്‍ കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന(ഏകദേശം 55 കോടി) ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലേക്കുള്ള സഹായാര്‍പ്പണത്തില്‍ ഏറെ പിന്നിലാണ്‌.

ഇന്ന്‌ ആഫ്രിക്കന്‍ ഭൂഖണ്ഡം അകപ്പെട്ടിട്ടുള്ള ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും അവസ്ഥാവിശേഷങ്ങള്‍ തീര്‍ത്തും ഭയാനകമാണ്‌. ഏഷ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡമായ ആഫ്രിക്കയില്‍ നൂറു കോടിയിലധികം ജനങ്ങളാണ്‌ അധിവസിക്കുന്നത്‌. ദുരന്തഭൂമികളായ ഇവയില്‍ പകുതിയിലധികവും മുസ്‌ലിംകളാണ്‌. ആഭ്യന്ത കലഹവും വിദേശ ഇടപെടലുകളും വഴി അഖണ്ഡത സുരക്ഷിതമല്ലാത്ത ഒരുപാട്‌ രാഷ്‌ട്രങ്ങളും ഇവയില്‍പെടും. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരില്‍ 70 ശതമാനവും ഗ്രാമീണ മേഖകളില്‍ താമസിക്കുന്നവരാണ്‌. പക്ഷെ ഇവര്‍ക്കുള്ള സാമ്പത്തിക സഹായവും മറ്റും നന്നേ കുറവായതിനാല്‍ യാതൊരുവിധ പുരോഗതിയും കൈവരിക്കാന്‍ ഇവര്‍ക്കാവുന്നില്ല. സബ്‌ - സഹാറന്‍ ആഫ്രിക്കയില്‍ 218 മില്ല്യനോളം വരുന്ന ജനങ്ങള്‍ ദാരിദ്ര്യം കൊണ്ടു ജീവന്‌ ഭീഷണി നേരിടുന്നവരായിട്ടുണ്ട്‌. ആഫ്രിക്കയുടെ തെക്കും കിഴക്കുമായി നിലകൊള്ളുന്ന പ്രദേശത്തിലാണ്‌ അവിടത്തെ ഏറ്റവും കൂടുതല്‍ പാവപ്പെട്ടവര്‍ അധിവസിക്കുന്നത്‌. ജനസംഖ്യാ വര്‍ദ്ധനവിനേക്കാള്‍ ദാരിദ്ര്യത്തിലേക്ക്‌ കൂപ്പുകുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന വിവരണമാണ്‌ ഇവിടെ നിന്ന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. അറബ്‌ ലോകത്തെ പല രാഷ്‌ട്രങ്ങളും ചില പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ക്കൊപ്പം തങ്ങളുടെ ആഫ്രിക്കന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംഘടനകളും സൈറ്റുകളും ലോഞ്ച്‌ ചെയ്യാറുണ്ട്‌. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങളും പ്രഖ്യാപനവും തമ്മിലുള്ള അകലം അവിടത്തെ ദാരിദ്ര്യ നിര്‍മ്മാജനത്തിന്റെ തോത്‌ പരിശോധിച്ചാല്‍ കൃത്യമായി ലഭ്യമാവുന്നു. 1974 ലാണ്‌ അറബ്‌ ബാങ്ക്‌ ഫോര്‍ എക്കണോമിക്‌ ഡെവലപ്പ്‌മെന്റ്‌ പോലുള്ള ആഫ്രിക്കന്‍ പുരോഗതി ലക്ഷ്യം വെച്ചുള്ള പ്രസ്ഥാനത്തിന്‌ തുടക്കമിടുന്നത്‌. എന്നാല്‍ 1970 മുതല്‍ ഇവിടങ്ങളില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന തോത്‌ ഒരിക്കലും കൂടിയിട്ടില്ല. ഇത്തരത്തിലുള്ള ബാങ്കുകളും മറ്റു പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്‌ അവരുടെ താല്‍പര്യ സംരക്ഷണത്തിനു വേണ്ടായാണോ എന്ന്‌ ന്യായമായും സംശയിക്കാന്‍ ഇടവരുന്നത്‌ അതുകൊണ്ടാണ്‌. വരുമാനത്തിലെ വന്‍വിടവുകള്‍ നികത്താനായി അടുത്ത കാലത്ത്‌ പല സാമ്പത്തിക നയരൂപീകരണങ്ങളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും അവയെല്ലാം നിലനില്‍ക്കുന്ന അവസ്ഥക്കു കൂടി ഭാരമാവുന്ന രീതിയിലേക്ക്‌ മാറുകയായിരുന്നു. ആഫ്രിക്കയുടെ ഗ്രാമീണ ദാരിദ്ര്യ മേഖലയില്‍ തികച്ചും വ്യത്യസ്‌തവും ഭീകരവുമായി അനുഭവപ്പെടുന്നത്‌ നല്‍കുന്നത്‌ അവിടെ വ്യാപകമായികൊണ്ടിരിക്കുന്ന എയ്‌ഡ്‌സ്‌ രോഗവുമാണ്‌. ജീവിതം ആസ്വാദനത്തിന്‌ മാറ്റിവെക്കുന്നവരേക്കാള്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടു പെടുന്നവരാണ്‌ ലൈംഗിക വൃത്തിയിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും. 2012 ഓടു കൂടി 180 ലക്ഷം എയിഡ്‌സ്‌ രോഗ ബാധിതരായ അനാഥ മക്കള്‍ ആഫ്രിക്കയുടെ മണ്ണില്‍ ഉണ്ട്‌. സഖ്‌ - സഹാറന്‍ ആഫ്രിക്കയില്‍ ജീവിക്കുന്ന മൂന്നില്‍ രണ്ടു വിഭാഗം ജനങ്ങളും എയിഡ്‌സ്‌ ബാധിതരാണെന്നാണ്‌ പുതിയ കണക്ക്‌. ലോക ജനസംഖ്യയുടെ 12 ശതമാനം പേരുള്ളത്‌ ഇവിടെയാണ്‌. (W.H.O/UNAIDS/ Unicef 2011) എച്ച്‌.ഐ.വിയും എയിഡ്‌സും ഉണ്ടാക്കുന്ന കൂട്ടക്കുരിതിയും രോഗങ്ങളും വ്യാപകമാണ്‌. ഇവിടെ 2010 ല്‍ മാത്രം കുട്ടികളും കൗമാര പ്രായക്കാരുമടങ്ങുന്ന 1.2 മില്യന്‍ ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ്‌ കഴിഞ്ഞ വര്‍ഷം ഐക്യ രാഷ്‌ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ (World Aids Day Report - 2011) സൂചിപ്പിക്കുന്നത്‌. മധ്യ ആഫ്രിക്കയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലുമായി ജീവിക്കുന്ന ഏകദേശം 90 മില്യനോളം ജനങ്ങള്‍ കൃഷിക്കാരും ദരിദ്ര ജീവിതം നയിക്കുന്നവരുമാണ്‌. ഇതിനൊപ്പം വിദേശ ഇടപെടലുകളും യുദ്ധവും നിലനില്‍ക്കുന്ന ഉഗാണ്ട, മംഗോള, ബറമുണ്ടി, മൊസാംബിക്‌ തുടങ്ങിയ ചില രാഷ്‌ട്രങ്ങളുടെ കാര്യം പരിതാപകരമാണ്‌. അഞ്ചു രാഷ്‌ട്രങ്ങളില്‍ ഒന്ന്‌ എന്ന തോതില്‍ യുദ്ധത്തിന്റെ പിടിയിലാണ്‌. ഇന്നത്തെ ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ അവിടങ്ങളിലെ ദാരിദ്ര ചൂഷണം ചെയ്‌ത്‌ എണ്ണ വിഭവങ്ങളും മറ്റും ലക്ഷ്യം വെക്കുന്ന സാമ്രാജ്യത്വ ശക്തികളാണ്‌ ഇതിനു പിന്നിലുള്ളത്‌. തെക്കന്‍ ആഫ്രിക്കയിലേയും കിഴക്കന്‍ ആഫ്രിക്കയിലെയും മനുഷ്യര്‍ 130 മില്യന്‍ പേരും പശിക്ക്‌ വക കാണാന്‍ കഷ്‌ടപ്പെടുന്നവരാണ്‌. ഇവിടെയുള്ള 21 രാഷ്‌ട്രങ്ങളില്‍ പത്തു രാഷ്‌ട്രങ്ങളിലെ തലവരി വരുമാനം (percapita income) 400 /യു.എസ്‌ ഡോളറാണ്‌. 120 കോടി ജനങ്ങളും ദരിദ്രര്‍ക്ക്‌ ഒരു കുറവുമില്ലാത്ത ഇന്ത്യയുടേത്‌ തന്നെയും 60000 രൂപക്ക്‌ പുറത്ത്‌ ഉണ്ടെങ്കില്‍ ഈ പത്തു രാഷ്‌ട്രങ്ങളിലേക്ക്‌ 20000 രൂപ മാത്രമാണ്‌ വരുന്നത്‌. 90 ശതമാനം വരുന്ന ജനങ്ങളും ദാരിദ്ര്യരേഖക്ക്‌ താഴെ നില്‍ക്കുന്ന സോമാലിലയും 87 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള സുഡാനും അടങ്ങിയ വടക്കന്‍ ആഫ്രിക്കയിലെ അവസ്ഥയും മറിച്ചല്ല. ടുനീഷ്യയുടെ മൂന്നില്‍ ഒരു ഭാഗം ജനങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണ്‌. രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ സോമാലിയയേയും സുഡാനേയും വന്‍ ദുരന്തത്തിലേക്ക്‌ പിടിച്ചു വലിക്കുകയാണ്‌ ചെയ്യുന്നത്‌. സുഡാന്‍ യു.എന്‍.ഒ.യുടെ നേതൃത്വത്തില്‍ രണ്ടായി പിരിഞ്ഞിട്ടുണ്ടെങ്കിലും അവര്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഗതാഗത മാര്‍ഗ്ഗങ്ങളുടെ ദൗര്‍ബല്യവും വലിയ തോതിലുള്ള നിരക്ഷരതയും ബലഹീനമായ രാഷ്‌ട്രീയ - ഭരണ പ്രസ്ഥാനങ്ങളും ദേശീയ സാമ്പത്തിക മേഖലയോട്‌ ഒരുമിച്ച്‌ ചേര്‍ന്നിട്ടില്ലാത്ത സംവിധാനങ്ങളും ഇവിടങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നു. കോടികള്‍ മുടക്കി മറ്റേതൊരു സംരംഭത്തിനും തയ്യാറാവുമുള്ള അറബ്‌ ലോകവും മുസ്‌ലിംകളും ഇവരുടെ കാര്യത്തില്‍ അമാന്തം കാണിക്കുന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ലോക നിലവാരത്തിലുള്ള മാമാങ്കങ്ങളും മറ്റും ഏറ്റെടുക്കുവാനുമുള്ള യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ താല്‍പര്യങ്ങളും തയ്യാറെടുപ്പുകളും അമ്പരിപ്പിക്കുന്നതാണ്‌. ഒരു ഭാഗത്ത്‌ പട്ടിണിപ്പാവങ്ങളും പശിയടക്കാന്‍ പാടുപെടുന്നവരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സൗത്ത്‌ ആഫ്രിക്കയ്‌ക്ക്‌വരെ ഫിഫയുടെ ലോക കപ്പിന്‌ സംഘാടകരാവന്‍ 514 മില്യന്‍ യു.എസ്‌.ഡോളര്‍ ചിലവായിട്ടുണ്ട്‌. ആദര്‍ശങ്ങളുടെ ഭൂമികയായ അറബ്‌ ലോകത്തേക്ക്‌ ഇതു കടന്നുവരുമ്പോള്‍ മില്യണുകള്‍ക്ക്‌ എണ്ണം കൂടുകയല്ലാതെ കുറയാന്‍ തരമില്ല. ഒരു ദിവസം ഒരു ഡോളര്‍ ആഫ്രിക്കന്‍ തെരുവോരങ്ങളിലെത്തിച്ചാല്‍ ഒരു ജീവന്‍ രക്ഷിക്കാമെന്ന യാഥാര്‍ത്ഥ്യത്തിന്റെ അളവ്‌ എത്രയാണ്‌? 2016 ല്‍ അരങ്ങേറാനിരിക്കുന്ന ഒളിമ്പിക്‌സും ഏറ്റെടുത്തിരിക്കുന്നത്‌ അറബ്‌ രാഷ്‌ട്രങ്ങളില്‍ ഒന്ന്‌ തന്നെയാണ്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിത പദ്ധതി സമഗ്രവും സമ്പൂര്‍ണ്ണവുമാണെന്ന്‌ മാലോകരെ അറിയിക്കാന്‍ തെരെഞ്ഞുടക്കപ്പെട്ട പ്രവാചകരുടെ ഭൂമിക അപചയത്തിന്റെയും പിന്‍വാങ്ങലിന്റേയും മറ്റൊരു ചരിത്രം വരക്കുന്നതിന്റെ സാക്ഷ്യമാണ്‌ ഇവിടെ സൃഷ്‌ടിക്കപ്പെടുന്നത്‌. ലോകത്തിന്‌ അനുഗ്രഹമാവേണ്ട ഇസ്‌ലാമും അതിന്റെ നന്മയും തങ്ങളുടെ സഹോദരന്‍മാരില്‍ നിന്നു പോലുമകന്ന്‌ ദേശീയതാ ചിന്തയിലേക്ക്‌ ചുരുങ്ങി നില്‍ക്കുന്നതിലൂടെ അവിടങ്ങളിലെ ഇസ്‌ലാമിന്റെ പിന്‍വാങ്ങലാണ്‌ ദര്‍ശിക്കാനാവുന്നത്‌.
റഫീഖ്‌ ചിറപ്പാലം
`സമാധാന പ്രക്രിയകളുടെ അവസാനം'(The end of peace process) എന്ന പുസ്‌തകത്തിലെ `മനുഷ്യത്വമില്ലായ്‌മയാണ്‌ പ്രശ്‌നം'(The problem is inhumanity) എന്ന ലേഖലനത്തിലൂടെ എഡ്‌വാര്‍ഡ്‌ ഡബ്‌ള്യൂ സൈദ്‌, അധിനിവേശ ഇടപെടലുവഴി ദുരിതക്കയത്തിലിറങ്ങേണ്ടി വന്ന ചില മധ്യേഷ്യന്‍ രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ക്ക്‌ അഭയം നല്‍കുവാനുള്ള, അവിടത്തെ തന്നെ മറ്റു ചില രാഷ്‌ട്രങ്ങളുടെ മനസ്സില്ലായ്‌മയെ ചോദ്യം ചെയ്യുന്നുണ്ട്‌. സമാനമായ മറ്റൊരു സംഭവമാണ്‌ ദാരിദ്രത്തിന്റെ പടുകുഴിയിലകപ്പെട്ടിരിക്കുന്ന ആഫ്രിക്കയോടുള്ള സമീപന രീതിയിലും അറബ്‌ ലോകം കാണിക്കുന്നത്‌. സമ്പന്നതയുടെ ഉച്ചിയില്‍ നില്‍ക്കുമ്പോഴും അറബ്‌ ലോകത്തെ മുസ്‌ലിം രാഷ്‌ട്രങ്ങളേക്കാള്‍ 52 ശതമാനത്തില്‍ കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന(ഏകദേശം 55 കോടി) ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലേക്കുള്ള സഹായാര്‍പ്പണത്തില്‍ ഏറെ പിന്നിലാണ്‌. ഇന്ന്‌ ആഫ്രിക്കന്‍ ഭൂഖണ്ഡം അകപ്പെട്ടിട്ടുള്ള ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും അവസ്ഥാവിശേഷങ്ങള്‍ തീര്‍ത്തും ഭയാനകമാണ്‌. ഏഷ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡമായ ആഫ്രിക്കയില്‍ നൂറു കോടിയിലധികം ജനങ്ങളാണ്‌ അധിവസിക്കുന്നത്‌. ദുരന്തഭൂമികളായ ഇവയില്‍ പകുതിയിലധികവും മുസ്‌ലിംകളാണ്‌. ആഭ്യന്ത കലഹവും വിദേശ ഇടപെടലുകളും വഴി അഖണ്ഡത സുരക്ഷിതമല്ലാത്ത ഒരുപാട്‌ രാഷ്‌ട്രങ്ങളും ഇവയില്‍പെടും. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരില്‍ 70 ശതമാനവും ഗ്രാമീണ മേഖകളില്‍ താമസിക്കുന്നവരാണ്‌. പക്ഷെ ഇവര്‍ക്കുള്ള സാമ്പത്തിക സഹായവും മറ്റും നന്നേ കുറവായതിനാല്‍ യാതൊരുവിധ പുരോഗതിയും കൈവരിക്കാന്‍ ഇവര്‍ക്കാവുന്നില്ല. സബ്‌ - സഹാറന്‍ ആഫ്രിക്കയില്‍ 218 മില്ല്യനോളം വരുന്ന ജനങ്ങള്‍ ദാരിദ്ര്യം കൊണ്ടു ജീവന്‌ ഭീഷണി നേരിടുന്നവരായിട്ടുണ്ട്‌. ആഫ്രിക്കയുടെ തെക്കും കിഴക്കുമായി നിലകൊള്ളുന്ന പ്രദേശത്തിലാണ്‌ അവിടത്തെ ഏറ്റവും കൂടുതല്‍ പാവപ്പെട്ടവര്‍ അധിവസിക്കുന്നത്‌. ജനസംഖ്യാ വര്‍ദ്ധനവിനേക്കാള്‍ ദാരിദ്ര്യത്തിലേക്ക്‌ കൂപ്പുകുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന വിവരണമാണ്‌ ഇവിടെ നിന്ന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. അറബ്‌ ലോകത്തെ പല രാഷ്‌ട്രങ്ങളും ചില പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ക്കൊപ്പം തങ്ങളുടെ ആഫ്രിക്കന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംഘടനകളും സൈറ്റുകളും ലോഞ്ച്‌ ചെയ്യാറുണ്ട്‌. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങളും പ്രഖ്യാപനവും തമ്മിലുള്ള അകലം അവിടത്തെ ദാരിദ്ര്യ നിര്‍മ്മാജനത്തിന്റെ തോത്‌ പരിശോധിച്ചാല്‍ കൃത്യമായി ലഭ്യമാവുന്നു. 1974 ലാണ്‌ അറബ്‌ ബാങ്ക്‌ ഫോര്‍ എക്കണോമിക്‌ ഡെവലപ്പ്‌മെന്റ്‌ പോലുള്ള ആഫ്രിക്കന്‍ പുരോഗതി ലക്ഷ്യം വെച്ചുള്ള പ്രസ്ഥാനത്തിന്‌ തുടക്കമിടുന്നത്‌. എന്നാല്‍ 1970 മുതല്‍ ഇവിടങ്ങളില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന തോത്‌ ഒരിക്കലും കൂടിയിട്ടില്ല. ഇത്തരത്തിലുള്ള ബാങ്കുകളും മറ്റു പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്‌ അവരുടെ താല്‍പര്യ സംരക്ഷണത്തിനു വേണ്ടായാണോ എന്ന്‌ ന്യായമായും സംശയിക്കാന്‍ ഇടവരുന്നത്‌ അതുകൊണ്ടാണ്‌. വരുമാനത്തിലെ വന്‍വിടവുകള്‍ നികത്താനായി അടുത്ത കാലത്ത്‌ പല സാമ്പത്തിക നയരൂപീകരണങ്ങളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും അവയെല്ലാം നിലനില്‍ക്കുന്ന അവസ്ഥക്കു കൂടി ഭാരമാവുന്ന രീതിയിലേക്ക്‌ മാറുകയായിരുന്നു. ആഫ്രിക്കയുടെ ഗ്രാമീണ ദാരിദ്ര്യ മേഖലയില്‍ തികച്ചും വ്യത്യസ്‌തവും ഭീകരവുമായി അനുഭവപ്പെടുന്നത്‌ നല്‍കുന്നത്‌ അവിടെ വ്യാപകമായികൊണ്ടിരിക്കുന്ന എയ്‌ഡ്‌സ്‌ രോഗവുമാണ്‌. ജീവിതം ആസ്വാദനത്തിന്‌ മാറ്റിവെക്കുന്നവരേക്കാള്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടു പെടുന്നവരാണ്‌ ലൈംഗിക വൃത്തിയിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും. 2012 ഓടു കൂടി 180 ലക്ഷം എയിഡ്‌സ്‌ രോഗ ബാധിതരായ അനാഥ മക്കള്‍ ആഫ്രിക്കയുടെ മണ്ണില്‍ ഉണ്ട്‌. സഖ്‌ - സഹാറന്‍ ആഫ്രിക്കയില്‍ ജീവിക്കുന്ന മൂന്നില്‍ രണ്ടു വിഭാഗം ജനങ്ങളും എയിഡ്‌സ്‌ ബാധിതരാണെന്നാണ്‌ പുതിയ കണക്ക്‌. ലോക ജനസംഖ്യയുടെ 12 ശതമാനം പേരുള്ളത്‌ ഇവിടെയാണ്‌. (W.H.O/UNAIDS/ Unicef 2011) എച്ച്‌.ഐ.വിയും എയിഡ്‌സും ഉണ്ടാക്കുന്ന കൂട്ടക്കുരിതിയും രോഗങ്ങളും വ്യാപകമാണ്‌. ഇവിടെ 2010 ല്‍ മാത്രം കുട്ടികളും കൗമാര പ്രായക്കാരുമടങ്ങുന്ന 1.2 മില്യന്‍ ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ്‌ കഴിഞ്ഞ വര്‍ഷം ഐക്യ രാഷ്‌ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ (World Aids Day Report - 2011) സൂചിപ്പിക്കുന്നത്‌. മധ്യ ആഫ്രിക്കയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലുമായി ജീവിക്കുന്ന ഏകദേശം 90 മില്യനോളം ജനങ്ങള്‍ കൃഷിക്കാരും ദരിദ്ര ജീവിതം നയിക്കുന്നവരുമാണ്‌. ഇതിനൊപ്പം വിദേശ ഇടപെടലുകളും യുദ്ധവും നിലനില്‍ക്കുന്ന ഉഗാണ്ട, മംഗോള, ബറമുണ്ടി, മൊസാംബിക്‌ തുടങ്ങിയ ചില രാഷ്‌ട്രങ്ങളുടെ കാര്യം പരിതാപകരമാണ്‌. അഞ്ചു രാഷ്‌ട്രങ്ങളില്‍ ഒന്ന്‌ എന്ന തോതില്‍ യുദ്ധത്തിന്റെ പിടിയിലാണ്‌. ഇന്നത്തെ ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ അവിടങ്ങളിലെ ദാരിദ്ര ചൂഷണം ചെയ്‌ത്‌ എണ്ണ വിഭവങ്ങളും മറ്റും ലക്ഷ്യം വെക്കുന്ന സാമ്രാജ്യത്വ ശക്തികളാണ്‌ ഇതിനു പിന്നിലുള്ളത്‌. തെക്കന്‍ ആഫ്രിക്കയിലേയും കിഴക്കന്‍ ആഫ്രിക്കയിലെയും മനുഷ്യര്‍ 130 മില്യന്‍ പേരും പശിക്ക്‌ വക കാണാന്‍ കഷ്‌ടപ്പെടുന്നവരാണ്‌. ഇവിടെയുള്ള 21 രാഷ്‌ട്രങ്ങളില്‍ പത്തു രാഷ്‌ട്രങ്ങളിലെ തലവരി വരുമാനം (percapita income) 400 /യു.എസ്‌ ഡോളറാണ്‌. 120 കോടി ജനങ്ങളും ദരിദ്രര്‍ക്ക്‌ ഒരു കുറവുമില്ലാത്ത ഇന്ത്യയുടേത്‌ തന്നെയും 60000 രൂപക്ക്‌ പുറത്ത്‌ ഉണ്ടെങ്കില്‍ ഈ പത്തു രാഷ്‌ട്രങ്ങളിലേക്ക്‌ 20000 രൂപ മാത്രമാണ്‌ വരുന്നത്‌. 90 ശതമാനം വരുന്ന ജനങ്ങളും ദാരിദ്ര്യരേഖക്ക്‌ താഴെ നില്‍ക്കുന്ന സോമാലിലയും 87 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള സുഡാനും അടങ്ങിയ വടക്കന്‍ ആഫ്രിക്കയിലെ അവസ്ഥയും മറിച്ചല്ല. ടുനീഷ്യയുടെ മൂന്നില്‍ ഒരു ഭാഗം ജനങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണ്‌. രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ സോമാലിയയേയും സുഡാനേയും വന്‍ ദുരന്തത്തിലേക്ക്‌ പിടിച്ചു വലിക്കുകയാണ്‌ ചെയ്യുന്നത്‌. സുഡാന്‍ യു.എന്‍.ഒ.യുടെ നേതൃത്വത്തില്‍ രണ്ടായി പിരിഞ്ഞിട്ടുണ്ടെങ്കിലും അവര്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഗതാഗത മാര്‍ഗ്ഗങ്ങളുടെ ദൗര്‍ബല്യവും വലിയ തോതിലുള്ള നിരക്ഷരതയും ബലഹീനമായ രാഷ്‌ട്രീയ - ഭരണ പ്രസ്ഥാനങ്ങളും ദേശീയ സാമ്പത്തിക മേഖലയോട്‌ ഒരുമിച്ച്‌ ചേര്‍ന്നിട്ടില്ലാത്ത സംവിധാനങ്ങളും ഇവിടങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നു. കോടികള്‍ മുടക്കി മറ്റേതൊരു സംരംഭത്തിനും തയ്യാറാവുമുള്ള അറബ്‌ ലോകവും മുസ്‌ലിംകളും ഇവരുടെ കാര്യത്തില്‍ അമാന്തം കാണിക്കുന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ലോക നിലവാരത്തിലുള്ള മാമാങ്കങ്ങളും മറ്റും ഏറ്റെടുക്കുവാനുമുള്ള യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ താല്‍പര്യങ്ങളും തയ്യാറെടുപ്പുകളും അമ്പരിപ്പിക്കുന്നതാണ്‌. ഒരു ഭാഗത്ത്‌ പട്ടിണിപ്പാവങ്ങളും പശിയടക്കാന്‍ പാടുപെടുന്നവരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സൗത്ത്‌ ആഫ്രിക്കയ്‌ക്ക്‌വരെ ഫിഫയുടെ ലോക കപ്പിന്‌ സംഘാടകരാവന്‍ 514 മില്യന്‍ യു.എസ്‌.ഡോളര്‍ ചിലവായിട്ടുണ്ട്‌. ആദര്‍ശങ്ങളുടെ ഭൂമികയായ അറബ്‌ ലോകത്തേക്ക്‌ ഇതു കടന്നുവരുമ്പോള്‍ മില്യണുകള്‍ക്ക്‌ എണ്ണം കൂടുകയല്ലാതെ കുറയാന്‍ തരമില്ല. ഒരു ദിവസം ഒരു ഡോളര്‍ ആഫ്രിക്കന്‍ തെരുവോരങ്ങളിലെത്തിച്ചാല്‍ ഒരു ജീവന്‍ രക്ഷിക്കാമെന്ന യാഥാര്‍ത്ഥ്യത്തിന്റെ അളവ്‌ എത്രയാണ്‌? 2016 ല്‍ അരങ്ങേറാനിരിക്കുന്ന ഒളിമ്പിക്‌സും ഏറ്റെടുത്തിരിക്കുന്നത്‌ അറബ്‌ രാഷ്‌ട്രങ്ങളില്‍ ഒന്ന്‌ തന്നെയാണ്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിത പദ്ധതി സമഗ്രവും സമ്പൂര്‍ണ്ണവുമാണെന്ന്‌ മാലോകരെ അറിയിക്കാന്‍ തെരെഞ്ഞുടക്കപ്പെട്ട പ്രവാചകരുടെ ഭൂമിക അപചയത്തിന്റെയും പിന്‍വാങ്ങലിന്റേയും മറ്റൊരു ചരിത്രം വരക്കുന്നതിന്റെ സാക്ഷ്യമാണ്‌ ഇവിടെ സൃഷ്‌ടിക്കപ്പെടുന്നത്‌. ലോകത്തിന്‌ അനുഗ്രഹമാവേണ്ട ഇസ്‌ലാമും അതിന്റെ നന്മയും തങ്ങളുടെ സഹോദരന്‍മാരില്‍ നിന്നു പോലുമകന്ന്‌ ദേശീയതാ ചിന്തയിലേക്ക്‌ ചുരുങ്ങി നില്‍ക്കുന്നതിലൂടെ അവിടങ്ങളിലെ ഇസ്‌ലാമിന്റെ പിന്‍വാങ്ങലാണ്‌ ദര്‍ശിക്കാനാവുന്നത്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter