അമിത് ഷായുടെ പേര് പേര്‍ഷ്യനാണെന്നും ആദ്യം നേതാവിന്റെ പേര് മാറ്റുവെന്നും ഇര്‍ഫാന്‍ ഹബീബ്

 

നഗരങ്ങളുടെ പേര് മാറ്റല്‍ രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക് തിരിച്ചടിയായി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേര്. അമിത് ഷായുടെ പേരിലെ ഷാ എന്ന വാക്കിന്റെ ഉത്ഭവം പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണെന്നും ഇതിന് ഗുജറാത്തുമായി ബന്ധമില്ലെന്നും ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കി.

അതിനാല്‍ ബിജെപി ആദ്യം സ്വന്തം നേതാവിന്റെ പേരാണ് മാറ്റേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് എന്ന വാക്കും പേര്‍ഷ്യനാണ്.ഗുജറാത്ര എന്നതായിരുന്നു ആദ്യ പേര്. അതിനാല്‍ സംസ്ഥാനത്തിന്റെ പേരും മാറ്റണമെന്നും ചരിത്രകാരന്‍ പറഞ്ഞു.ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയാണ് ബിജെപിയുടെ പേര് മാറ്റല്‍ നടപടികളെന്നും പാകിസ്താന്‍ ഇസ്ലാമികമല്ലാത്ത എല്ലാം മാറ്റിയതു പോലെ ഇന്ത്യയില്‍ ഹിന്ദുത്വവുമായി ബന്ധമില്ലാത്ത ഒന്നും വേണ്ടെന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് ബിജെപിയുടെ നടപടികളെന്നും അദ്ദേഹം വിമര്‍ശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter