അമേരിക്ക ഇസ്രയേലിന് സൈനിക സഹായം നല്‍കുമ്പോള്‍
obnപത്ത് മാസത്തെ മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ അമേരിക്കയും ഇസ്രയേലും 38 ബില്ല്യണ്‍ ഡോളറിന്റെ ഏററവും വലിയ സൈനിക കരാറില്‍ ഒപ്പ് വെച്ചിരിക്കുന്നു. യുഎസ് ചരിത്രത്തിലെ ഏററവും വലിയ സൈനിക ഇടപാടാണ് ഇത്. 2019 മുതല്‍ 2029 വരെയുള്ള പത്ത് വര്‍ഷത്തെ കരാര്‍ ആണിത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലും ഇസ്രയേലിന് ഇത്ര വലിയ സഹായ ഹസ്തം നീട്ടിയത് മേഘലയില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. അയല്‍രാജ്യങ്ങളില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോഴെല്ലാം അമേരിക്ക ഇസ്രയേലിന് സഹായം വര്‍ദ്ധിപ്പിക്കാറുണ്ട്. അതിലൂടെ ഇസ്രായേല്‍ ഭീകരത ശതഗുണീഭവിക്കുകയും മേഖലയില്‍ സങ്കര്‍ഷം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് അല്‍ ജസീറ രാഷ്ട്രീയ നിരീക്ഷകനായ മര്‍വാന്‍ ബിഷാര വിലയിരുത്തുന്നു. ഈ കരാര്‍ കാംബ് ഡേവിഡ് കരാറിന് ഘടക വിരുദ്ധമാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോക്ടര്‍ ഇബ്രഹീം ശിഹാബി വ്യക്തമാക്കുന്നു. കാരണം മേഖലയിലെ എല്ലാ രാജ്യങ്ങളിലും സംതുലനം പാലിക്കുമെന്ന് അന്‍വര്‍ സാദത്തുമായി ഉണ്ടാക്കിയ കാംബ് ഡേവിഡ് കരാറില്‍ അമേരിക്ക വ്യകതമാക്കിയതാണ്. ഇപ്പോള്‍ ഈജിപ്തിന് സൈനിക സഹായം കുറക്കുകയും ഇസ്രയേലിന് ഗണ്യമായി കൂട്ടുകായും ചെയ്തതിലൂടെ വലിയ ലംഘനം തന്നെയാണ് അമേരിക്ക നടത്തിയിരുക്കുന്നത്. ഇത് മനസ്സിലാക്കിയതിനാല്‍ തന്നെയാണ് ഈജിപ്ത് റഷ്യയുടെയും ഫ്രാന്‍സിന്റയും സൈനിക സഹായം ആവശ്യപ്പെട്ടതും. ഈയടുത്ത വര്‍ഷങ്ങളിലായി ഇസ്രയേലിന് ഹിസ്ബുല്ലയുടെയും ഹമാസിന്റെയും പേരില്‍ മില്ല്യന്‍ കണക്കിന് സഹായം അമേരിക്ക ചെയ്തിട്ടുണ്ട്. സത്യത്തില്‍ തല്‍ അവീവിന് അമേരിക്കയില്‍ നിന്നും മുമ്പേ വര്‍ഷാവര്‍ഷം കിട്ടികൊണ്ടിരിക്കുന്ന 3.1 ബില്ല്യണ്‍ ഡോളര്‍ എന്നത് 4 ബില്ല്യണ്‍ ആക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ഇറാന്റെ ന്യുക്ലിയര്‍ ഭീഷണിയുടെ പേരില്‍ വര്‍ഷാവര്‍ഷം 5 ബില്ല്യണ്‍ സഹായമാണ് ഇസ്രയേല്‍ അമേരിക്കയോട് ആവശ്യപ്പെട്ടതെന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഒബാമയും ബഞ്ചമിന്‍ നേതാന്യാഹുവും തമ്മില്‍ വ്യക്തിപരമായി നല്ല ബന്ധത്തിലല്ലെങ്കിലും പത്ത് വര്‍ഷത്തേക്കുള്ള ഭീമന്‍ സൈനിക കരാറിന് ഒബാമ പടിയിറങ്ങുന്നതിന് മുമ്പ് തന്നെ തിടുക്കം കാട്ടിയത് ജൂതരുടെ വോട്ടില്‍ കണ്ണ് നട്ടാണ് എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter