യോഗിക്കും ചൗഹാനുമില്ലാത്ത കേസ് മൗലാന കാന്ധല്‍വിക്കെതിരെ എന്തിനെന്ന് ചന്ദ്രശേഖർ  ആസാദ്
ന്യൂഡൽഹി: ഡല്‍ഹിയിലെ മർക്കസ് നിസാമുദ്ദീനിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്ക് വ്യാപകമായി കോവിഡ് പിടിപെട്ടതിന്റെ പേരിൽ മർക്കസ് തലവനായ മൗലാന സഅദ് കാന്ധല്‍വിക്കെതിരെ കേസെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി.

ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും ശിവരാജ് സിങ് ചൗഹാനും ലോക്ക്ഡൗണ്‍ ലംഘിച്ചപ്പോള്‍ മൗലാന കാന്ധല്‍വിക്കെതിരെ മാത്രം എഫ്.ഐ.ആര്‍ ഇടുന്നത് എന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കണമെന്ന് ആസാദ് ട്വിറ്ററില്‍ കുറിച്ചു. മൗലാന സഅദ് സാഹിബിനു മേല്‍ എഫ്.ഐ.ആര്‍ ഇട്ടവര്‍ യോഗി ആദിത്യനാഥിനോട് ചോദിക്കണം കൊറോണ ലോക്ക്ഡൗണ്‍ സമയത്ത് പരിവാരസമേതം എന്തിന് അയോധ്യയില്‍ പൂജ ചെയ്യാന്‍ പോയി എന്ന്. ലോക്ക് ഡൗണ്‍ ലംഘിച്ചാണ് ശിവരാജ് ചൗഹാന്‍ ആഢംബരപൂര്‍വം സത്യപ്രതിജ്ഞ ചെയ്തത്. എന്തേ ഇവര്‍ക്കു രണ്ടുപേര്‍ക്കുംമേല്‍ എഫ്.ഐ.ആര്‍ വേണ്ടേ? ഉത്തരം പറയൂ ശ്രീ ശ്രീ നരേന്ദ്ര മോദി...' ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററിൽ കുറിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter