ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍  ചെറിയ പെരുന്നാള്‍ ഞായറാഴ്ച്ച

 

ഒമാന്‍ ഒഴികെ സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഞായറാഴ്ച്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 പൂര്‍ത്തിയാക്കിയ ഇന്ന് വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഞായറാഴ്ച ശവ്വാല്‍ ഒന്ന് ആയി നിശ്ചയിച്ചത്. എന്നാല്‍, മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച്ചയായിരിക്കും.

സഊദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ആണ് ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇയുടെ ചാന്ദ്ര നിരീക്ഷണസമിതിയും മാസപ്പിറവി സ്ഥിരീകരിച്ചു. മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രിം കോടതി അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്വദേശികള്‍ നേരത്തെ തന്നെ ക്യാംപ് ചെയ്തിരുന്നു.

പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഗള്‍ഫ് നാടുകളില്‍ ഒരുക്കിയത്. പള്ളികളിലും പ്രാര്‍ഥനാ ഗ്രൗണ്ടുകളിലും നേരത്തെയെത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് മതകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter