യു.പി.യിലെ ലൗജിഹാദ് നിയമത്തിനെതിരെ സുപ്രീംകോടതി മുന്‍ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന്റെ കീഴില്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ  പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസും നിലവില്‍ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയുമായ മദന്‍ ബി. ലോക്കൂര്‍ രംഗത്ത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തിനും അന്തസിനും എതിരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രായപൂര്‍ത്തിയായ ഓരോ വ്യക്തികള്‍ക്കും സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അതുപോലെ ഓരോവ്യക്തികള്‍ക്കും അന്തസ്സോടെ ജീവിക്കാനും അവകാശമുണ്ട്. അത്തരം അവകാശങ്ങള്‍ക്കെതിരാണ് ഈ നിയമമെന്നും അദ്ദേഹം പ്രതികരിച്ചു.

നിലവില്‍ ഫിജിയിലെ സുപ്രീംകോടതി ജഡജിയായ ലോക്കൂര്‍ ഇന്ത്യന്‍ സൂപ്രീംകോടതി ജഡ്ജി സ്ഥാനവും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനവും അരുണാചല്‍പ്രദേശ് ഹൈകക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter