40,000 ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ക്ക് റിലീഫ് ഒരുക്കി മുസ്‌ലിം വേള്‍ഡ് ലീഗ്

ആഫ്രിക്കയിലെ ചാഡ് അതിര്‍ത്തികളില്‍ കഴിയുന്ന മധ്യാഫ്രിക്കയിലെ 40,000ത്തോളം അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം  ചെയ്ത് മുസ്‌ലിം വേള്‍ഡ് ലീഗ്. മുസ്‌ലിം വേള്‍ഡ് ലീഗിന്റെ റിലീഫ് സുരക്ഷ,വികസന, അന്താരാഷ്ട്രാ അസോസിയേഷനാണ് ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ മുന്നിട്ടിറങ്ങിയത്.

ചാഡ് അടക്കമുള്ള പരിസര രാജ്യങ്ങളില്‍ പ്രതിസന്ധികള്‍ രൂക്ഷമായതുമുതല്‍ മുസ്‌ലിം വേള്‍ഡ് ലീഗ് റീലീഫ് എത്തിച്ച് കൊണ്ടിരിക്കുന്നു.
ഇപ്പോഴും മധ്യാഫ്രിക്കന്‍ മേഖലകളില്‍ മറ്റും മാനുഷിക പ്രവര്‍ത്തനങ്ങളും ശ്രൂഷ്രൂശകളും മുസ്‌ലിം വേള്‍ഡ് ലീഗ്  നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മറ്റു സംഘടനകള്‍ അവരുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചപ്പോഴും തങ്ങളുടെ പ്രവര്‍ത്തനം തുടരുകയും  ചാഡ് അടക്കമുള്ള സര്‍ക്കാരും സുരക്ഷാ വൃത്തങ്ങളും വേണ്ട സഹകരണവും മറ്റും തുടരുകയും ചെയ്യുന്നു.
ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണങ്ങളും നല്‍കുന്നുണ്ടെന്നും പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയുമാണ് പരിഗണിക്കുന്നതെന്നും  മുസ്‌ലിം വേള്‍ഡ്  ലീഗ് സെക്രട്ടറി ജനറല്‍ ഡോ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ പറഞ്ഞു.

ഇസ്‌ലാം പകരുന്ന മാനുഷിക ദൗത്യത്തിന്റെ ഭാഗമാണിതെന്നും  ഇസ്‌ലാം മതം മറ്റു മതങ്ങളോടും ജനങ്ങളോടും സഹിഷ്ണുതയാണ് കാണിക്കുന്നതെന്ന സന്ദേശം ഇതിലൂടെ നല്‍കാന്‍ സാധിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.
 ചാഡിന്റെയും മധ്യാഫ്രിക്കയുടെയും  ഇടയിലെ 4 അഭയാര്‍ത്ഥി ക്യാമ്പുകളിലായി 8,400 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter