എല്ലാ ഫലസ്ഥീനികളും ഇസ്രയേല്‍ അധിനിവേശ ഭീഷണിയിലാണ്: ജറൂസലം ആര്‍ച്ച് ബിഷപ്പ്

ജറൂസലമിലെ എല്ലാ ഫലസ്ഥീനികളെയും ഇസ്രയേല്‍ അധിനിവേശം ലക്ഷ്യംവെക്കുന്നുവെന്ന് ജറൂസലം ആര്‍ച്ച് ബിഷപ്പ് അതല്ല ഹന്ന പറഞ്ഞു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ആര്‍ച്ച്ബിഷപ്പായ ഹന്ന മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഫലസ്ഥീനികളുടെ നിലനില്‍പ്പിനും അസ്ത്വിത്വത്തിനും പവിത്രമായ ഭൂമിയില്‍ അധിനിവേശം ഭീഷണി ഉയര്‍ത്തുന്നുവെന്നും അദ്ധേഹം പറഞ്ഞു.
ജറൂസലമില്‍ എല്ലാം അപകടാവസ്ഥയിലാണ്, ഇസ്‌ലാം ക്രിസ്ത്യന്‍ പവിത്രഇടങ്ങളിലെ സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്നും ബിഷപ്പ് പറഞ്ഞു.
നിരന്തരമായ പീഡനങ്ങളിലൂടെയാണ് ഫലസ്ഥീനികള്‍ ജീവിക്കുന്നതെന്നും അവരെകൂടി പരിഗണിച്ചുള്ള നയങ്ങള്‍ നടപ്പില്‍  വരുത്തണമെന്നും അദ്ധേഹം പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter