ആദര്‍ശരംഗത്ത് വിട്ടുവീഴ്ചയില്ല: ജിഫ്രി തങ്ങള്‍

സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദൗത്യമെന്നും ആദര്‍ശരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സംഘടനയുടേതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ്  ജിഫ്രി മുത്തുക്കോയ തങ്ങള്‍.

പുത്തനാശയക്കാരുമായി ഇടപഴകുന്നതില്‍ പൂര്‍വിക മഹത്തുക്കള്‍ കാണിച്ച  അതിര്‍വരമ്പുകളാണ് സമസ്ത എക്കാലത്തും പിന്തുടരുന്നത്.പൂര്‍വികര്‍ വരച്ചുകാണിച്ച രീതിയിലൂടെ മാത്രമേ മുന്നേറാവൂ,ബിദഈ സംഘടനകള്‍ വ്യാജ ത്വരീഖത്തുകള്‍, തുടങ്ങിയവയെ കുറിച്ച് വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി പഠന വിധേയമാക്കിയാണ് സമസ്ത നിലപാട് സ്വീകരിക്കുന്നത്. 

ആദര്‍ശ രംഗത്തുള്ള വ്യതിയാനമാണ് പുത്തനാശയത്തെ എതിര്‍ക്കുന്നതിനുള്ള കാരണം.സമസ്തയുടെ ആദര്‍ശ നിലപാടുകളെ സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ എസ്.കെ എസ്.എസ്.എഫ് പോലുള്ള പോഷക സംഘടനകള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. 
എസ്.കെ.എസ്.എസ്.എഫ് മുപ്പതാംവാര്‍ഷികാഘോഷം ട്രൈസനേറിയം പ്രഖ്യാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter